Chapter Title : നിർഭാഗ്യവാൻ [Suru]
വൈകി ഡോകടർ അവൾ പറഞ്ഞു
ഓ സാരമില്ല അവിടെ എപ്പോഴും തിരക്കായിരിക്കും
ഡോകടർ കുറച്ചു സമയം റിപ്പോർട്ടുകളിൽ നോക്കി ഇരുന്നു.
സുധി, താങ്കൾക്ക് വലിയ പ്രശ്നമൊന്നുമില്ല പക്ഷെ ചെറിയൊരു പ്രശ്നം കാണുന്നുണ്ട്.
എന്താണ് ഡോക്ടർ?
പെട്ടന്ന് രേഖ ചോദിച്ചു
സുധിയുടെ തലയിലേക്കുള്ള രക്തയോട്ടം കുറച്ചു കുറവാണ് മരുന്നുകൊണ്ടത് മാറ്റാം
പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു
വിഷമിക്കേണ്ട മാഡം മരുന്ന് കൊണ്ടത് തീർത്തും മാറും, ഡോകടർ അവളെ ആശ്വസിപ്പിച്ചു. ഞാൻ കുറച്ചു ഗുളികകൾ തരാം അത് മുടങ്ങാതെ കൊടുക്കണം, കൂടാതെ രണ്ടാഴ്ച ഫുൾ റെസ്റ്റടുക്കണം ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഞാൻ തരാം. സുധി കിടക്കാൻ നേരം എന്തെങ്കിലും കുടിക്കുന്നുണ്ടോ?
പാൽ കുടിക്കും ഡോക്ടർ, രേഖ പറഞ്ഞു.
രണ്ടാഴ്ച കിടക്കാൻ നേരം ഒരു തരത്തിലുള്ള വെള്ളവും കഴിക്കരുത്. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും എന്നെ കാണാൻ വരണം. ഞങ്ങൾ എഴുന്നേറ്റപ്പോൾ മിസ്സിസ് സുധി ഒരു മിനിട്ട് നിൽക്കു എന്ന് ഡോകടർ പറഞ്ഞു. ഞാൻ വേഗം പുറത്തു കടന്നു.
ഇരിക്കു മാഡം
രേഖ ചെയറിൽ ഇരുന്നു കൊണ്ട് ഡോക്ടറെ നോക്കി.
ഹസ്സുമായി എങ്ങിനെയാ? അദ്ദേഹത്തോട് വല്ല താൽപ്പര്യക്കുറവോ പിണക്കമോ ഉണ്ടോ?
അയ്യോ ഇല്ല ഡോക്ടർ അദ്ദേഹമെൻ്റെ ജീവനാണ്, ഇത്ര നല്ലൊരു ഭർത്താവിനെ ഒരു സ്ത്രീക്കും കിട്ടില്ല ഡോക്ടർ
പിന്നെന്തിനാണ് ഹസിന് അദ്ദേഹമറിയാതെ സ്ലിപ്പിങ്ങ് പിൽസ് കൊടുക്കുന്നത് ?
ഡോക്ടറുടെ തുറന്നടിച്ച ചോദ്യം കേട്ട് രേഖ ഞെട്ടിപ്പോയി. വെള്ളത്തിൽ മുക്കിയെടുത്ത പോലെ അവൾ വിയർത്തു കുളിച്ചു.
ഇ...ല്ല... ഡോക്ടർ ഞാൻ കൊടുക്കുന്നില്ല അവൾ വിക്കി വിക്കി പറഞ്ഞു.
എന്നോട് കള്ളം പറയരുത്. നിങ്ങളോട് അദ്ദേഹത്തിന് പറഞ്ഞാൽ
💬 Comments
View all comments