Chapter Title : നിർഭാഗ്യവാൻ [Suru]
ഭ്രാന്തനെപ്പോലെ തളർന്നു കിടക്കും നിങ്ങളുടെ ഭർത്താവ്. നിങ്ങൾക്ക് പിൽസ് തരുന്ന ആൾക്കും അങ്ങനെ ഒരു ഉദ്ദേശമുണ്ടാകും നിങ്ങളെ സ്ഥിരമായി കിട്ടാൻ.
സ്ലീപ്പിങ്ങ് പിൽസ് കഴിച്ചാൽ ഇങ്ങനെയാകുമോ?
സാധാരണ പിൽസ് കഴിച്ചാൽ ഇങ്ങനെയാകില്ല പക്ഷെ നിങ്ങൾ കൊടുക്കുന്ന പിൽസ് വളരെയധികം ഡോസു കൂടിയ മാനസിക രോഗികൾക്കു കൊടുക്കുന്ന പിൽസാണ്.
ഇത് കേട്ട് രേഖ ഒച്ചയുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.
ഞാൻ സുധിയോട് ഇതൊന്നും പറഞ്ഞിട്ടില്ല. ദയവായി ഇതൊന്ന് നിർത്തു എങ്കിലേ അദ്ദേഹം രക്ഷപ്പെടു.
ഇല്ല ഡോക്ടർ ഇനി ഇങ്ങനെയുണ്ടാകില്ല ഉറപ്പ് എന്നു പറഞ്ഞവൾ പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്ന രേഖയെ സുധി കണ്ടു.
എന്താ കരയുന്നെ എനിക്ക് സീരിയസ്സായി വല്ല പ്രശ്നവുമുണ്ടോ?
ഇല്ല ഏട്ടാ അങ്ങനെയൊന്നുമില്ല.
ഞങ്ങൾ അവിടെ നിന്നിറങ്ങി വീട്ടിലെത്തി. രേഖയുടെ ഹൃദയം വിഷമം കൊണ്ട് കൊത്തി നുറുക്കുന്ന പോലെയായിരുന്നു. തൻ്റെ കാമം തീർക്കാൻ തൻ്റെ നല്ലവനായ ഭർത്താവിൻ്റെ ആരോഗ്യം വെച്ചാണല്ലോ താൻ കളിച്ചത് എന്ന കുറ്റബോധത്താൽ അവളുടെ ഹൃദയം വിങ്ങി. എൻ്റെ ഹൃദയവും പെരുമ്പറ കൊട്ടുകയായിരുന്നു. സംശയത്തിൻ്റെ ഒരു മുകുളം എൻ്റെ മനസ്സിൽ കിളിർത്തു തുടങ്ങിയെങ്കിലും ഇത്ര സ്നേഹ സമ്പന്നയായി തന്നോട് പെരുമാറുന്ന തൻ്റെ ഭാര്യയെ സംശയിക്കാൻ അവൻ്റെ മനസ്സനുവദിച്ചില്ല. ഒരു പക്ഷെ ഡോക്ടറുടെ കണക്കുകൂട്ടലിൽ ഉണ്ടായ തെറ്റായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. എനിക്ക് ഒന്നുമില്ലെന്ന് അറിയാമെങ്കിലും ഞാൻ വയ്യാത്ത പോലെ പോയി കിടന്നു. അവൾ എൻ്റെ അടുത്ത് വന്നിരുന്ന് ഏന്തിക്കരഞ്ഞുകൊണ്ട് എൻ്റെ മുഖത്തും തലയിലും തലോടി. എൻ്റെ ചുണ്ടുകളിൽ ചുമ്പിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
അതോടെ അവളെ കുറിച്ചുള്ള തെറ്റായ സംശയം എന്നിൽ നിന്നും മാറി. എങ്കിലും
💬 Comments
View all comments