0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 3136

വന്നില്ലല്ലോ മീനുട്ടിയെ ഇഷ്ടം അല്ലാത്തോണ്ടല്ലേ.

മീനുട്ടി ഇനി കുളിക്കത്തുമില്ല ഫുഡും കഴിക്കില്ല നോക്കിക്കോ.

ശ്രീ കുറെ ഫോണിലൂടെയും നിർമല തഴുകിയും തലോടിയും ഒക്കെ പറഞ്ഞു നോക്കിയെങ്കിലും അവള് ഇളകിയതേയില്ല.

അന്ന് ആ വീട്ടിൽ ആരും തന്നെ ഭക്ഷണം കഴിച്ചതുമില്ല മീനുട്ടിയുടെ സങ്കട ഭാവം കണ്ടിട്ട് നിർമലക്കു കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല

അടുത്ത ദിവസം രാവിലെ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടണ്ടാണ് നിർമല എണീറ്റത്. ഒന്നും കഴിക്കാതെ കിടന്നതിന്റെ ക്ഷീണം ആ മുഖത്തു കാണാമായിരുന്നു.

അവള് മീനുട്ടിയെ ഒന്ന് നോക്കി.

മീനുവിന്റെ കിടത്തം കണ്ടപ്പോ നിർമല അവളുടെ നെറ്റിയിൽ ചുംബിച്ചോണ്ട് എഴുനേറ്റു വന്നു.

കതകു തുറന്നപ്പോ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് നിർമല അവനെ ഒന്ന് നോക്കി.

ആ ശ്രീ

ശ്രീ ഒരാഴ്ചതെ ലീവിന് പോയതല്ലേ അപ്പോഴേക്കും തിരിച്ചു വന്നോ.

ഹ്മ്മ് എവിടെ എന്റെ മീനുട്ടി എന്നുള്ള ശ്രീയുടെ ചോദ്യംക്കെട്ട് നിർമല അവനെ അവള് കിടക്കുന്നിടത്തേക്കു കൂട്ടി കൊണ്ടുപോയി.

തളർന്നു കിടന്നുറങ്ങുന്ന മീനുട്ടിയെ കണ്ടതും അവന്റെ മനസ്സ് വേദനിച്ചു.

രാത്രി ഒന്നും കഴിച്ചില്ലേ ചേച്ചി.

ഇല്ലെടാ എന്തൊക്കെയോ പറഞ്ഞോണ്ട് ഉറങ്ങി പോയി.

അല്ല നീയെന്തേ ഇത്ര വേഗം തിരിച്ചുവന്നു.

കുറെ ജോലി ഉണ്ട് എന്ന് പറഞ്ഞു പോയതല്ലായിരുന്നോ.

ഹോ അതൊക്കെ ശരിയാ മീനുട്ടി ഇന്നലെ വിളിച്ചു കരഞ്ഞപ്പോൾ എനിക്കി സഹിക്കാൻ കഴിഞ്ഞില്ല ചേച്ചി.

അതാ രാത്രി തന്നെ ട്രെയിൻ കയറിയെ.

അയ്യോ അവള് നിന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോടാ.

ഏയ്‌ ഇല്ല ചേച്ചി അവള് എന്റെ കുഞ്ഞല്ലേ എന്നുള്ള ശ്രീയുടെ കമന്റ്‌ കേട്ടപ്പോ നിർമല ഒന്ന് ചിരിച്ചു.

ഹ്മ്മ് എന്നാ ഇനി നീയും അവളും എന്താന്നു വെച്ചാ ആയിക്കോ.ഞാനില്ല നിങ്ങൾക് നടുവിൽ.
എന്ന് പറഞ്ഞോണ്ട് നിർമല റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി.

ആ ശ്രീ നി ചായ കുടിച്ചോ.

ഇല്ല ചേച്ചി റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ ഇങ്ങോട്ടാ പൊന്നെ.

ഹ്മ്മ് എന്നാ നി അവളുടെ അടുത്തിരിക്ക് ഞാൻ ചായ എടുത്തോണ്ട് വരാം.

ശരി ചേച്ചി.

നിർമല ചായയുമായി വന്നപ്പോയെക്കും മീനുട്ടി എഴുനേറ്റു അവന്റെ മടിയിൽ കയറി ഇരുന്നോണ്ട് അവനോടു എന്തൊക്കെയോ കൊഞ്ചി

💬 Comments

View all comments