Chapter Title : നിശ 1 [Maradona]
നിലത്തു ശക്തിക്ക് ചവിട്ടി തിരിഞ്ഞ് ചവിട്ടിത്തുളളി കതക് വീണ്ടും അടച്ചു.
ഞാന്‍ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയപ്പോള്‍ അവന്‍ വന്നു എന്നെ കേട്ടി പിടിച്ചു. എന്റെ ഷോള്‍ഡറില്‍ കടിച്ചു. അവന് പണ്ട് തൊട്ടേ സന്തോഷം വന്നാല്‍ ഒള്ള ശീലമാണ് അത്.
വീണ്ടും സ്മിത ഡോര്‍ തുറന്നത് കണ്ട് ഇനിയെന്താ എന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞതും ഇടുപ്പില്‍ കയ്യൂന്നി ഞങ്ങളെ തുറിച്ചു നോക്കി നിക്കുന്നുണ്ടാരുന്നു അവള്‍. നാണം മുഖത്ത് ഉണ്ടങ്കിലും അല്പം കലിപ്പ് മോഡില്‍ ആരുന്നു കക്ഷി .
'കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്‌ലാറ്റില്‍ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? '
അവള്‍ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവില്‍ നിന്ന് ബക്കറ്റില്‍ നിറയെ വെള്ളം അവള്‍ എടുത്തതും അവന്‍ തലയില്‍ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാന്‍ കണ്ടത്.
'അളിയാ നീ തീര്‍ന്നാടാ തീര്‍ന്നു.' അതും പറഞ്ഞു ഞാന്‍ അവനെ ജല പീരങ്കിക്കു മുന്നില്‍ നിര്‍ത്തി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചിരുന്നു.
????To be continued ?? Thank you ????
💬 Comments
View all comments