0%

Chapter Title : നിശ 1 [Maradona]

Author : Kambikathakal Read All Parts 359
വിശ്വാസമാണ്. So' അവള്‍ പറഞ്ഞു നിര്‍ത്തിയിട്ട് എന്റെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും ഒന്നു ചിരിക്കുക മാത്രം ചെയ്തു. 'നിങ്ങള്‍ സ്‌കൂള്‍ തൊട്ട് ഒന്നിച്ച് ഉണ്ടന്ന് അനീഷേട്ടന്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെയാ നിങ്ങള്‍ ഇത്ര ഫ്രണ്ട്‌സ് ആയേ??' പുറകെ തന്നെ അടുത്ത ചോദ്യവും വന്നു. 'അവന്റെ അച്ഛന്‍ വേണു മാഷ് ഞങ്ങളുടെ നാട്ടിലേക്ക് സ്ഥലം മാറി വന്നപ്പോളാണ് അവനെ ഞങ്ങടെ സ്‌കൂളില്‍ ചേര്‍ത്തത്. ക്ലാസ്സ് തുടങ്ങി ടീച്ചര്‍ ഞങ്ങളെ പേര് വിളിച്ച് ആദ്യം ഇരുത്തിയത് ആല്‍ഫബെറ്റ് ഓര്‍ഡറില്‍ ആരുന്നു. അമല്‍, അനീഷ്. അവന്‍ എന്റെ അടുത്ത് അങ്ങനെ വന്നിരുന്നു. പിന്നീട് അത് മാറിയിട്ടില്ല. പിന്നെ ഫ്രണ്ട്‌സ് ആയത് എങ്ങനെ എന്ന് ചോദിച്ചാല്‍ അറിയില്ല. ഞാനോ അവനോ പറയുന്ന തീരുമാനങ്ങള്‍ക്ക് മറുത്ത് ഒരു തീരുമാനം ഉണ്ടായിട്ടില്ലക്കങ്ങള്‍ക്കിടയില്‍. ചിന്തകള്‍ ഒരേ പോലെ ആയത് കൊണ്ടാകും, ആ... ഞാന്‍ ആലോചിച്ചില്ല..'' സത്യത്തില്‍ അവളോട് അങ്ങനെ പറയുന്നു എങ്കിലും ഞങ്ങള്‍ക്കിടയിലെ ദൃഢമായ ബന്ധം എങ്ങനെയുണ്ടായി എന്ന് ആലോചിച്ചിട്ട് മനസ്സിലാകാത്ത ഒരു സംഗതി ആയിരുന്നു. 'ഹും. ബാക്കി പിന്നെ കുറേയൊക്കെ എനിക്കറിയാം. ഡിഗ്രീ വരെ ഒന്നിച്ച് പഠിച്ചു. അതിന് ശേഷം അനീഷേട്ടന്‍ ടീച്ചിംഗ് ഫ്രഫഷനാക്കി, അമലേട്ടന്‍ ജേര്‍ണലിസം പഠിക്കാനും പിരിഞ്ഞു അല്ലേ... രണ്ടാള്‍ക്കും ഏതങ്കിലും ഒന്നെടുത്തിരുന്നേ ഒരുമിച്ച് വീണ്ടും പഠിക്കാമാരുന്നല്ലോ?' അവളുടെ ചോദ്യങ്ങള്‍ക്ക് അവസാനം ഉണ്ടായിരുന്നില്ല. 'അതേ, പക്ഷേ സ്വന്തം താല്‍പര്യത്തിന് വേണ്ടി കൂട്ടുകാരന്റെ ഇഷ്ടം മാറ്റി വയ്പിക്കാന്‍ ഞങ്ങള്‍ രണ്ടും തയ്യില്ലായിരുന്നു. അത്‌കൊണ്ട് രണ്ട് പേരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട പ്രഫഷന്‍ തിരഞ്ഞെടുത്തു, ഇയാളെന്താ നേഴ്‌സിംഗ് പ്രഫഷനാക്കിയെ, അത് പോലെ.'
'നേഴ്‌സിംഗ് പഠിച്ചത് എന്റെ ഇഷ്ടത്തിനല്ലായിരുന്നു.

💬 Comments

View all comments