Chapter Title : നിശ 1 [Maradona]
'നാട്ടില്‍ നിന്ന് ഇവിടെ വന്ന് സ്റ്റോറി ചെയ്യാന്‍ തക്ക എന്താ സബ്ജക്ട്, അനിഷേട്ടനും ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ചുറ്റിക്കളി എനിക്ക് ഫീല്‍ ചെയ്തു. ആരെയൊക്കെയോ മാറി നിന്ന് വിളിക്കുന്നതും ഒരു ആലോചനയും ഒക്കെ....??' അവളുടെ ചോദ്യങ്ങള്‍ വീണ്ടും ആരംഭിച്ചു.
'സത്യം പറഞ്ഞാല്‍ ആരോടെങ്കിലും പറയരുത്. പ്രത്യേകിച്ച് നിങ്ങളുടെ ഫാമിലിയില്‍ ആരോടും' ഞാന്‍ പറഞ്ഞത് കേട്ട് അവള്‍ ഒന്ന് ഞെട്ടി.
'ഞങ്ങടെ ഫാമിലി അറിയാതിരിക്കാന്‍ തക്കതായി എന്താ??' ഞെട്ടല്‍ മാറാതെ തന്നെ അവള്‍ തിരിച്ച് ചോദിച്ചു.
'പറഞ്ഞാല്‍ ഇയാള് വിശ്വസിക്കുമോ എന്നറിയില്ല. പക്ഷേ..... സത്യം ആണ്, ആരും അറിയില്ലല്ലോ?' ഞാന്‍ വീണ്ടും സസ്‌പെന്‍സ് ഇട്ടു.
''ഇല്ല, പറ, ഞാന്‍ ആരോടും പറയില്ല' അവള്‍ ആകാംഷയോടെ പറഞ്ഞു.
'തനിക്ക് ഒരു അന്നയെ അറിയുമോ, അന്നാ മേരി ജോണ്‍'
'ആഹ്, അനീഷേട്ടന്റെ പഴയ.... അതാണോ??, കേട്ടിട്ടുണ്ട്' ഒന്നാലോചിച്ചിട്ട് അവള്‍ ചോദിച്ചു.
'അതേ അവള്‍തന്നെ.'
'അവള്‍ക്കെന്താ?? അവള്‍ ആരുടെയോ കൂടെ പോയതല്ലേ?' അവള്‍ ആകാംഷ അടക്കാനാകാതെ ഇടക്ക് കയറി ചോദിച്ചു.'
'സത്യത്തില്‍ അവള്‍ എവിടേക്കും പോയിട്ടില്ല. ഇവിടെ ബാംഗ്ലൂരില്‍ ഉണ്ട്.'
'അതിന്??' തിരികെയുള്ള അവളുടെ ചോദ്യത്തിന് ശക്തി കുറവാരുന്നു.
'സത്യത്തില്‍ അവളെങ്ങും പോയതല്ല. അവള്‍ ഇവിടെ വന്നതും അനീഷ് ഇവിടെ റിസര്‍ച്ചിന് വന്നതും എല്ലാം ഞങ്ങടെ പ്ലാന്‍ ആയിരുന്നു., അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍. റിസര്‍ച്ച് കഴിഞ്ഞ് എല്ലാം സെറ്റില്‍സ് ആയിട്ട് വീട്ടിലും എല്ലാരോടും പറയാനിരിക്കുവായിരുന്നു. പക്ഷേ ..... നൗ ഷീ ഈസ് പ്രെഗ്‌നന്റ്. തല്‍ക്കാലം ഇങ്ങോട്ട് കൊണ്ടുവരാനാ പ്ലാന്‍....'
'ഏയ്'---- അനിഷേട്ടന്‍ അങ്ങനെ ഒക്കെ.....??
ഇല്ല, വെറുതേ പറയരുത്.' ഇത്തവണ അവള്‍ക്ക്
💬 Comments
View all comments