Chapter Title : നിശ 2 [Maradona]
തിരികെ ക്ലാസ്സിലേക്ക് ഓടി… ക്ലാസ്സിന്റെ വാതിലിന് മുൻപിലുള്ള ജനലിനു അടുത്തെത്തിയപ്പോ ഞാൻ തുള്ളിച്ചാടി പോയി.. ഞാൻ അവനെ കെട്ടി പിടിച്ചു.. അവന്റെ നല്ല അസൽ കടി തോളത്തു കിട്ടിയപ്പോളാണ് ഞാൻ വിട്ടത്.
ജനലരികിൽ പേടിച്ച കണ്ണുകളുമായി ആൾകൂട്ടത്തിൽ തനിയെ എന്നപോലെ ഇരിക്കുന്ന ആളിനെ മനസിലാക്കാൻ എനിക്ക് ഒറ്റ നിമിഷം ധാരാളം ആയിരുന്നു.
"അശ്വതി…"ജനലിന്റെ അരികിൽ നിന്ന് ഞാൻ വിളിച്ചു. പെട്ടന്ന് പരിചിത ശബ്ദം കേട്ട് നോക്കിയ അവൾക്ക് ഞങ്ങളെ കണ്ടപ്പോ ശരിക്കും ആശ്വാസമായി എന്ന് വേണേ പറയാം.. ആ ക്ലാസ്സിൽ അവൾക്ക് പരിചയം ഉള്ള മറ്റാരും ഇല്ലാരുന്നു. വിളറിയ മുഖത്തേക്ക് രക്തം വന്നു.. ആ പഴയ പുഞ്ചിരി വീണ്ടും മുഖത്തേക്ക് തിരികെ വന്നു.
ഞങ്ങൾ അകത്തേക്ക് കയറിയതും അവൾ ഞങ്ങൾക്ക് അടുത്തേക്ക് വന്നു.
"എനിക്കിപ്പോളാ അഡ്മിഷൻ ആയെ.. പക്ഷെ ക്ലാസ്സിൽ നമ്മുടെകൂടെ ഉണ്ടാരുന്ന ആരെയും കാണാഞ്ഞിട്ട് ആകെ എന്തോ പോലെ ആയി.. "അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതിന് ഞങ്ങൾ ഇവിടല്ലല്ലോ, ഞങ്ങൾ സയൻസ് എടുത്തു" അനീഷ് പറഞ്ഞു.
അവൻ അത് പറഞ്ഞു കഴിഞ്ഞപ്പോ നിറഞ്ഞ ചിരി പതിയെ മാഞ്ഞ് കണ്ണുകൾ നിറയാൻ തുടങ്ങിയതും അവൻ തന്നെ സമാധാനിപ്പിച്ചു അവളെ..
"അയ്യോ പൊന്നു കുഞ്ഞേ ചുമ്മാ പറഞ്ഞതാ.. ഞങ്ങൾ രണ്ടും ഉണ്ട് ഇവിടെ.. "
അത് കേട്ടതും അവൾ അനീഷിന്റെ കൈയിൽ അടിച്ചു.
"അല്ല നീയെന്താ ആരോടും പറയാതെ ടിസി വാങ്ങി പോയെ?, അവസാനം ഇവിടെ തന്നെ വന്നില്ലേ" ഞാൻ ചോതിച്ചു.
"അതൊന്നും പറയണ്ട. ഞങ്ങൾ താമസം മാറിയത് പെട്ടെന്നാരുന്നു. അപ്പൊ പിന്നെ സ്കൂൾ ഒക്കെ മാറി. എല്ലാരേം
💬 Comments
View all comments