Chapter Title : നിശ 2 [Maradona]
ഞാൻ ഏറെ ഇഷ്ടപെടുന്ന അവർ രണ്ടും തെറ്റുധരിച്ചത് എനിക്ക് താങ്ങാൻ ആയില്ല…
"സത്യമായും ഞാൻ നോക്കിയില്ല.. ഞാൻ id കാർഡ് നോക്കിയതാ.. പക്ഷെ… " ഞാൻ ആ റോഡിൽ നിന്ന് വിങ്ങിപൊട്ടി… എന്റെ കരച്ചിൽ ശബ്ദം കൂടി വരുന്നത് കണ്ട് അവൻ ചേർത്ത് പിടിച്ച് ബസ് സ്റ്റോപ്പിൽ പോയി ഇരുന്നു. സ്കൂളിൽ നിന്ന് വരുന്ന കുട്ടികളാണ് അവിടെ നിന്നും അധികവും കയറുന്നത്. ശനിയാഴ്ച ആയതിനാൽ ആളുകൾ ആരും തന്നെ അവിടെ ഇരിക്കാറില്ല. അല്പം കഴിഞ്ഞപ്പോ ഞാൻ ഒന്ന് അടങ്ങിയത് കണ്ട് അവൻ ഒന്നുകൂടി ചോതിച്ചു.
"നീ സത്യത്തിൽ ID കാർഡ് തന്നല്ലേ നോക്കിയത്"
കയ്യിലിരുന്ന ബാഗ് ആവുന്നത്ര ശക്തിക്ക് നിലത്ത് അടിച്ചിട്ട് ആ ശബ്ദത്തിന്റെ അതെ മുഴക്കത്തിൽ ഞാൻ പറഞ്ഞു "ഞാൻ അത്രക്ക് വൃത്തികെട്ടവൻ അല്ല "
കുറേ നേരം അവനും ഞാനും ഒന്നും മിണ്ടിയില്ല..
"ടാ" അവൻവിളിച്ചു.
വീണ്ടും വിളിച്ചിട്ടും നോക്കാതെ ദേഷ്യത്തിൽ ഇരുന്ന എന്നെ തട്ടി അവൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഞാനും അവനെ നോക്കി.
"എന്താ " ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"അതു പിന്നെ….. പത്തിൽ വച്ച് പൈപ്പിൻ ചുവട്ടിൽ പ്ലസ് ടൂ ചേച്ചിമാരുടെ നെഞ്ചിന്റെ വലിപ്പം അളന്ന സിനിമാ നടിമാരുമായി കമ്പയർ ചെയ്ത നീ മാന്യൻ ആണെന്ന് വേറെ ആരോട് പറഞ്ഞാലും എന്നോട് പറയരുത് കേട്ടോടാ നാറി" ഒറ്റഅടിക്ക് പറഞ്ഞു തീർത്ത് നിലത്ത് കിടന്ന ബാഗ് എടുത്ത് എന്റെ കൈയിലേക്ക് ഇട്ടപ്പോ അവനെ നോക്കി ചിരിക്കാൻ മാത്രമേ എനിക്ക് പറ്റുകയൊള്ളാരുന്നു.
"തെണ്ടി" ഞാനും ചിരിച്ചപ്പോ അവനും ചിരിച്ചു.
"സോറി ടാ" അവൻ
💬 Comments
View all comments