Chapter Title : നിശ 2 [Maradona]
നടക്കുന്ന കണ്ട് ഞാൻ അവനോട് ചോതിച്ചു.
"എവിടെ പോവാ എന്ന് എന്താ നീ ചോദിക്കാതെ? "
എനിക്ക് മുന്നേ കേറി നടന്നിട്ട് ആണ് അവൻ മറുപടി പറഞ്ഞത്.
"നീ എങ്ങോട്ടാണെന്ന് എനിക്കറിയാം. അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്.. അതെവിടെ ആണെന്ന് എനിക്ക് അറിയാം"
എന്നെ ഒന്ന് തിരിഞ്ഞ് നോക്കാതെ പോലും ആണ് അവൻ ഇപ്പൊ പോകുന്നത്.
പിറ്റേന്ന് അല്പം താമസിച്ചു സ്കൂളിൽ ചെന്നപ്പോ ക്ലാസ്സിൽ പിള്ളാരാരും ഇല്ല. സ്കൂളിൽ up തൊട്ട് ഹയർ സെക്കണ്ടറി വരെ ഒരു ദിവസം തന്നെയാണ് ശാസ്ത്ര മേള. അതുകൊണ്ട് എല്ലാം കറങ്ങി നടക്കുകയാരിക്കും.
അവൻ അശ്വതി ഇരിക്കുന്നയിടത്തേക്ക് ചൂണ്ടി. അവളുടെ ബാഗ് അവിടെ ഉണ്ട്.
"നിനക്ക് എങ്ങനെ അറിയാം അവൾ ഉറപ്പായും വരും എന്ന്?" അവൻ ചോദിച്ചു.
"സ്കൂളിൽ അവളുടെ ആദ്യ ദിവസം മുതൽ ഇന്ന് വരെ അവൾ ഒരു ദിവസം പോലും വരാതെ ഇരുന്നിട്ടില്ല" പറഞ്ഞിട്ട് ബാഗ് വച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി. കൂടെ അവനും.
"കള്ള കാമുകൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലേ" ആക്കിയ ചിരിയോടെ അവൻ പറഞ്ഞു.
ഞങ്ങൾ അവളെ അവിടെ ഒക്കെ തപ്പിയെങ്കിലും കണ്ടില്ല. എന്തായാലും കാണാതെ പോകില്ല. അപ്പൊ പിന്നെ ഞങ്ങളും ഒന്ന് കറങ്ങി. കുറെ കറങ്ങി കഴിഞ്ഞാണ് up ക്ലാസ്സിന്റെ അവിടെനിന്നും അവൾ ക്ലാസ്സിലെ മറ്റൊരു കൂട്ടുകാരിയുടേ കൂടെ നടന്നു വരുന്നത് കണ്ടത്.
നെറ്റിയിൽ ചന്ദന കുറി തൊട്ടിട്ടുണ്ട്. സ്കൂളിൽ നിന്ന് കുറച്ച് അപ്പുറത്തായി ഒരു ചെറിയ അമ്പലം ഉണ്ട്. അവിടെ പോയതാകും. Up ക്ലാസ്സിന്റെ ഭാഗം ഞങ്ങൾക്ക് റെസ്ട്രിക്ടഡ് ആണ്. വേണു മാഷ് എപ്പോളാണ് പിടിക്കുന്നത്
💬 Comments
View all comments