Chapter Title : നിശ 2 [Maradona]
വീണ്ടും വന്നു. ഹോട്ടലിൽ കയറുന്ന വാതിലിനു അടുത്ത് ചെന്നിട്ട് ഞാൻ കൈ വിട്ടു. അവൾ എന്തങ്കിലും പറയുന്നതിനോ, തിരിച്ചു പോകുന്നതിനോ മുന്നേ ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി.
"നിന്നോട് സോറി പറയാൻ ആണ് കൊണ്ടുവന്നത് എന്നാരിക്കും നീ കരുതിയെ. സത്യമായിട്ടും തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ട് ഞാൻ സോറി പറയില്ല. അതിന്റെ ആവശ്യം ഇല്ല. ഇപ്പൊ നിന്നെ കൊണ്ടുവന്നത് നിനക്ക് ഒരു സമ്മാനം തരാൻ വേണ്ടിയാണ്. എന്റെ ഊഹം ശരിയാണ് എങ്കിൽ നീ ഈ സ്കൂളിൽ തിരിച്ചു വന്നതിന് കാരണം ആണ് സമ്മാനം. അകത്തേക്ക് ചെല്ല്." ഞാൻ കൈ അകത്തേക്ക് ചൂണ്ടി പറഞ്ഞു.
അകത്തേക്ക് അവൾക്ക് പിന്നാലെ കയറിയ ഞാൻ ഒരു പൊട്ടിക്കരച്ചിൽ ആണ് ആദ്യം കേട്ടത്. പഠിക്കാൻ കഴിവുള്ള അവൾ ഇവിടെ സ്കൂളിൽ തിരികെ വന്നെങ്കിൽ അതിന് കാരണം അവൾക്ക് അവളുടെ അച്ഛനെ കാണാൻ വേണ്ടി ആകണം എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനും അവനും കൂടെ അവളുടെ വീട്ടിൽ ചെന്ന് അച്ഛനെ കണ്ട് അവൾ ഇവിടെ ഉണ്ടന്നും ബർത്ത് ഡേ ആയത് കൊണ്ട് സർപ്രൈസ് കൊടുക്കാം എന്നും പറഞ്ഞു സമ്മതിപ്പിച്ചു ഇപ്പൊ ഇവിടെ ഹോട്ടലിൽ കൊണ്ടുവന്നത്. അച്ഛനെ കണ്ടതും ഓടി ചെന്ന് കെട്ടി പിടിച്ചു അവൾ. നല്ല ഡ്രസ്സ് ഇട്ട് മദ്യപിക്കാതെ എത്തണം എന്ന് ഞങ്ങൾ പുള്ളിയോട് പറഞ്ഞിരുന്നു. അവൾക്കരികിൽ എന്തായാലും അയാൾ വൃത്തി ആയാണ് വന്നത്.
അച്ഛനും മോളും പിന്നെ കരച്ചിലായി, കഥ പറച്ചിലായി, ഭക്ഷണം വാരി കൊടുക്കലായി.. ആകെ സ്നേഹമയം. എല്ലാം പാവം ഞാൻ കണ്ടുകൊണ്ട് ഇരുന്നു.
💬 Comments
View all comments