Chapter Title : നിശ 2 [Maradona]
വച്ച് പൊട്ടി കരഞ്ഞു.
"ഹാപ്പി ബർത്തഡേ ഡിയർ അമ്മുക്കുട്ടി"
ഞാൻ സാവധാനം പറഞ്ഞു നിർത്താൻ സമ്മതിച്ചില്ല ആ വഴിയിൽ വച്ച് അത് സംഭവിച്ചു. ഇരു വശത്തുകൂടെയും കയ്യിട്ടു കെട്ടിപിടിച്ച് അവൾ എന്റെ മാറിലേക്ക് വീണു കരഞ്ഞു. ഞാൻ പതിയെ അവളുടെ പുക ചുരുളുകൾ പോലുള്ള മുടിയിൽ തഴുകി ആശ്വസിപ്പിച്ചു. ഏതോ ഗന്ധർവ്വ ലോകത്ത് പാറി പറക്കുന്ന അനുഭൂതി ആരുന്നു എനിക്ക്. ഒരു വേള എന്നെ പുണർന്നു നിൽക്കുന്ന അവളുടെ ശിരസിൽ എന്റെ സ്നേഹ ചുംബനം അർപ്പിക്കാൻ ആയി ചുണ്ടുകൾ താഴ്ത്താവേ ആണ് അനീഷ് പിറകിൽ നിന്ന് വിളിച്ചത്.
"കഴിഞ്ഞെങ്കിൽ പെട്ടന്ന് വാ ആള് വരുന്നു"
അവൻ വിളിച്ചു പറഞ്ഞു. അവൾ അപ്പൊ തന്നെ എന്നെ വിട്ട് മാറി. ലോകത്ത് വിളിക്കാവുന്ന എല്ലാ തെറികളും ഞാൻ അവനെ മനസ്സിൽ വിളിച്ചു. പന്നിക്ക് ഒരു സെക്കന്റ് കൂടെ കഴിഞ്ഞിട്ട് പറഞ്ഞാ പോരെ. റോഡിൽ കൂടെ വരുന്നവർക്ക് ഞങ്ങളെ കാണില്ല. പെട്ടന്ന് അവൻ ഓടി വന്നു അവളെ കൊണ്ട് ഹോട്ടലന്റെ അകത്തു കയറി. ഞാൻ നോക്കിയപ്പോ ദാ വേണു മാഷ് വേറെ ഒരു സാറിന്റെ കൂടെ വരുന്നു. അവനെ കാണാൻ വഴിയില്ല. ശബ്ദം കേട്ടാകണം അവൻ ഓടിയത്. ഷീല ചേച്ചിടെ കടയുടെ സൈഡിൽ നിൽക്കുന്ന എന്നോട് എന്താ നിക്കുന്നെ എന്ന് ചോദിച്ചെങ്കിലും ഷാർജ കുടിക്കാൻ വന്നതാണെന്ന് പറഞ്ഞു ഒഴിഞ്ഞു. അടുത്ത് എവിടേലും അവനും കാണാമെന്നു അറിയാമെങ്കിലും ചോദിച്ചില്ല. പകരം പെട്ടന്ന് ക്ലാസ്സിൽ പോകാൻ പറഞ്ഞുവിട്ടു. അപ്പുറത്തെ പെട്ടി കടയിൽ സിഗരറ്റു വലിക്കാൻ പോകുകയാണ്. അതാ വല്യ കുഴപ്പം ഇല്ലതെ ഊരാൻ പറ്റിയത്.
💬 Comments
View all comments