Chapter Title : നിശ 2 [Maradona]
ഞാൻ എന്തോരം കഷ്ടപ്പെട്ടു. അവസാനം ഇന്ന് തന്നെ അച്ഛനെ കാണാൻ പറ്റിയല്ലോ. നിങ്ങളോട് ഒരുപാട് ചോദിക്കാൻ ഉണ്ട്. സമയം പോലെ ചോദിക്കാം.അപ്പൊ താങ്ക്സ്. പോട്ടെ " അവൾ പോകാൻ ഇറങ്ങി.
വെളിയിൽ ഇറങ്ങിയപ്പോ അവനും അവിടെ നില്പുണ്ട്. "ടീ" ഞാൻ അവളെ വിളിച്ചു അവിടെ നിർത്തി. അവളുടെ വലത് കൈ നിവർത്തി.
"നിനക്ക് ചോദിക്കാൻ ഉള്ളത് എന്താണ് എന്ന് എനിക്ക് അറിയാം. നീ രണ്ടാമത് ഇവിടെ വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ നിന്നെ പറ്റി അറിഞ്ഞതാണ്. അതെന്ത് തന്നെ ആയാലും ഞങ്ങളിലൂടെ വേറെ ആരും ഇവിടെ അറിയില്ല സത്യം" ഞാൻ ഞങ്ങളുടെ രണ്ടിന്റേം കൈ എടുത്ത് അവളുടെ കൈയിൽ വച്ചു.
അവൾ ഒന്ന് ചിരിച്ചു. കയ്യിൽ അമർത്തി പിടിച്ചു. എന്നിട്ട് ഒന്നും പറയാതെ നടന്നു.
ഞങ്ങൾ രണ്ടും തനിച്ചായി. " ഇനി നിനക്കും ഒരു പെണ്ണിനെ നോക്കാം എന്തെ.. " ഞാൻ അവനെ ആക്കി പറഞ്ഞു.
"എനിക്കും ഉണ്ടട പുല്ലേ ഒരു ഇഷ്ടം. പക്ഷേ അതു എന്റെ അമ്മായിടെ മോളാ..അവളോട് എങ്ങനെ പറയും എന്ന് അറിയില്ല.. അവൾ എന്നെ ചേട്ടനെ പോലാ കാണുന്നത് എങ്കിൽ എല്ലാം തീർന്നില്ലേ.. വീട്ടിലും അറിയും.." അവൻ പറഞ്ഞു.
"നീ ഒരു വാക്ക് എന്നോട് പറഞ്ഞില്ലാലോ പട്ടി. ഏതവളായാലും എന്റെ ചെറുക്കനെ കൊണ്ട് ഞാൻ കെട്ടിച്ചിരിക്കും, സത്യം പോരെ" ഇത്തവണ ഞാൻ അവന്റെ തോളിൽ കടിച്ചു കൊണ്ട് പറഞ്ഞു.
അപ്പൊ തന്നെ എനിക്കും കിട്ടി നല്ല അസ്സൽ കടി ഒന്ന് തിരിച്ചും. ഞാൻ എന്റെ അശ്വതി നടന്നു നീങ്ങുന്നത് നോക്കി നിന്നു.
പിന്നെ
💬 Comments
View all comments