0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
അങ്ങോട്ട്‌ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. ചിലപ്പോൾ ഒക്കെ ഞങ്ങളെ തനിച്ചാക്കി അവൻ ഒഴിഞ്ഞു തരാൻ തുടങ്ങി.. ഓരോ നിമിഷവും ഞങ്ങൾ കൂടുതൽ അടുത്തു. ദിവസങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല..അവയ്ക്കു വേഗത വളരെക്കൂടുതൽ ആണെന്ന് തോന്നിച്ചു. എല്ലാവരും ടൂർ പോകണം എന്ന് പറഞ്ഞപ്പോ ആ ടൂറിൽ വച്ച് അവളെ വീണ്ടും പ്രൊപ്പോസ് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു. ക്ലാസ്സിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് സംസാരം ഉണ്ടായിരുന്നെങ്കിലും ഞാനോ അവളോ അത് തിരുത്താനോ സമ്മതിക്കാനോ പോയില്ല. അനീഷിനോട് എന്റെ അമൽ, എന്റെ ചെക്കൻ എന്നൊക്കെ എന്നെ അഭിസംബോധന ചെയ്യും എങ്കിലും ഇഷ്ടമാണ് എന്ന് അവൾ നേരിട്ട് പറഞ്ഞിട്ടില്ലായിരുന്നു അതുവരെ. ആ സമയത്താണ് എല്ലാം തകിടം മറിയാൻ തുടങ്ങിയത്. അവളുടെ അച്ഛൻ ഇടക്ക് സ്കൂളിൽ വന്ന് അവളെ കാണാറുണ്ടായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ട സമയത്ത് അവളെ കാണാൻ അദ്ദേഹം വന്നു. ബസ് സ്റ്റോപ്പിൽ വച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് അടുത്ത് കൊണ്ടുവന്ന് കാർ നിർത്തിയത്. അവളുടെ അമ്മയും പുതിയ ഭർത്താവും ആയിരുന്നു അത്. ഇറങ്ങിയ പാടെ അവളെ റോഡിൽ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നാട്ടുകാരുടെയും മുന്നിൽ ഇട്ട് തല്ലി. നിലത്ത് വീണ അവളെ അവിടെ ഇട്ടും തല്ലി. അച്ഛൻ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പുതിയ ഭർത്താവ് വന്ന് തടഞ്ഞത് കൊണ്ട് അയാൾക്കും ഒന്നും ചെയ്യാൻ പറ്റിയില്ല. നാട്ടുകാരിൽ ചിലർ സംസാരിച്ചു എങ്കിലും അമ്മയാണ് എന്ന് പറഞ്ഞതോടെ അവരും പിൻവാങ്ങി. അവസാനം പഠിപ്പിക്കുന്ന ടീച്ചേർസ് ഇടപെട്ടാണ് ആ അംങ്കം അവസാനിപ്പിച്ചത്. വേണു മാഷിനെ കാണാൻ പോയ ഞങ്ങൾ കേട്ടറിഞ്ഞു ചെന്നപ്പോളേക്കും അവളെ കാറിൽ കയറ്റി

💬 Comments

View all comments