Chapter Title : നിശ 2 [Maradona]
പറഞ്ഞതിൽ എന്റെ പേര് പറഞ്ഞത് മാത്രമേ എനിക്ക് മനസിലായുള്ളു. ഞാൻ സ്മിതയെ നോക്കി.
"ആ അക്കൗണ്ട് ഇവന്റെ അല്ല, ഇവന്റെ ചേച്ചിടെയാ. പക്ഷെ അശ്വതിയെ ഇവന് അറിയാം ഇവരുടെ വീടിന് അടുത്ത് ആരുന്നു അവർ താമസിച്ചത്. നിങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. ഇപ്പൊ അവൾ ഇവരുടെ അടുത്ത് അല്ല താമസിക്കുന്നത് പക്ഷെ റെയിൽവേ സ്റ്റേഷനിൽ വച്ച് മിക്കവാറും അവളെ കാണും. ഇവർ എന്നും ഇതുവഴി പോകുന്നതാ. ഇവരുടെ കൈയിൽ നിന്ന് പൂ വാങ്ങി ചേച്ചി അമ്പലത്തിൽ കൊടുക്കും. പക്ഷേ പ്രശ്നം എന്താണ് എന്നുവച്ചാ ഇന്നലെ അശ്വതി ചേച്ചിക്ക് പുതിയ സ്ഥലത്തേക്ക് ജോലി സ്ഥലം മാറ്റം ആയി ഇന്നലെ ചെന്നൈലേക്ക് പോയി. ഇനി എന്താ ചെയ്യുക" സ്മിത കുറച്ചു നിരാശയോടെ അവൻ പറഞ്ഞത് എന്നോട് പറഞ്ഞു.
പക്ഷെ ഞാൻ ഹപ്പി ആരുന്നു. ഇപ്പൊ അവളെകുറിച്ച് കൂടുതൽ അറിയാം. കണ്ടെത്താൻ കുറച്ചു കൂടെ വഴികൾ ഉണ്ട്.
പയ്യൻ പിന്നേം എന്തൊക്കെയോ പറഞ്ഞപ്പോ സ്മിത ഫോൺ എടുത്ത് ഡയൽ ചെയ്തു.
"ചേട്ടാ നമ്പർ ഉണ്ട്. പക്ഷേ വിളിച്ചാൽ എടുക്കാറില്ല എന്നാ ഇവൻ പറയുന്നേ. വിളിച്ചിട്ട് ബെൽ ഉണ്ട്. എടുക്കുന്നില്ല. പിന്നെ സ്ഥലം മാറ്റം പെട്ടന്ന് ആയതുകൊണ്ട് അത്യാവശ്യം സാധനങ്ങൾ ഒക്കെയെ എടുത്തുട്ടുള്ളു. അവിടുത്തെ സാഹചര്യം അനുസരിച്ചു ഇവിടെ വന്ന് ബാക്കി സാധനങ്ങൾ എടുക്കും എന്നാ പറഞ്ഞേക്കുന്നെ. അപ്പോ എന്നേലും തിരിച്ചു വരും" സ്മിത പറഞ്ഞപ്പോ ഞാൻ വീണ്ടും ഹാപ്പി ആയി. അനീഷ് അപ്പോളേക്കും വന്നപ്പോ കാര്യങ്ങൾ അവനോട് പറഞ്ഞു.
"ഇനി എന്താ ചെയുക.. ചെന്നൈക്ക് പോയാലോ? അല്ലേൽ അവൾ തിരിച്ചു വരുന്ന വരെ
💬 Comments
View all comments