Chapter Title : നിശ 2 [Maradona]
ശരിവച്ചു.
പിന്നെയും കാത്തിരുപ്പ്. റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ വണ്ടിയിൽ ഞങ്ങൾ ഇരുന്നു. സ്മിത അനീഷിനോട് പഴയ കാര്യങ്ങൾ ഒക്കെ ചോദിക്കുകയും അവൻ അതിനൊക്കെ മറുപടി പറയുകയും ചെയുന്നുണ്ട്.
"അമേലേട്ടാ..ഇങ്ങേര് പറഞ്ഞത് ആ അന്നയും ആയി ഇങ്ങേർക്ക് ബന്ധം ഒന്നും ഇല്ല എന്നല്ലേ.. പിന്നെ അവളും ആയി ലൈൻ ആണെന്ന് വീട്ടിൽ അറിഞ്ഞത് എങ്ങനാ.." സ്മിത പിന്നിലെ സീറ്റിൽ കിടന്ന എന്നോട് ചോദിച്ചു.
"നിന്നോട് ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലേ.." അനീഷ് ചോതിക്കുന്നുണ്ടങ്കിലും അവൾ ഞാൻ പറയുന്നത് കേൾക്കാൻ വേണ്ടി നോക്കി ഇരിക്കുകയാണ്.
"കോളേജിൽ വച്ച് കൂടെ പടിച്ചിരുന്നതാ അവൾ.. സെക്കന്റ് ഇയർ ആയപ്പോ അവൾ ഇവനെ പ്രൊപ്പോസ് ചെയ്തു. താല്പര്യം ഇല്ലാ എന്ന് പറഞ്ഞെങ്കിലും പിന്നേം പിറകെ നടന്നു. അവസാനം തേർഡ് ഇയർ ആയ സമയത്ത് അവൾക്ക് വീട്ടിൽ കല്യാണ ആലോചനകൾ വന്നു തുടങ്ങി. അവൾ അവടെ വീട്ടിൽ ഇവന്റെ കാര്യം പറഞ്ഞു. വേണു മാഷിനെ അറിയാവുന്നത് കൊണ്ട് അവളുടെ വീട്ടിൽ നിന്ന് ആലോചനയും ആയി വന്നപ്പോ വേണു മാഷ് എന്നെ വിളിപ്പിച്ചു കാര്യങ്ങൾ ചോതിച്ചു. ഞാൻ ഇവന് താല്പര്യം ഇല്ല എന്നും എല്ലാ കാര്യങ്ങളും പറഞ്ഞു. ഇവനോട് ചോദിച്ചപ്പോ ഇവനും കാര്യങ്ങൾ പറഞ്ഞു. പിന്നെ ആലോചന അവിടെ തീർന്നു അവസാനം അവൾ വേറെ കെട്ടി.. ഇപ്പൊ കൊച്ച് ഒക്കെ ആയി എന്ന് കേട്ടു" ഞാൻ പറഞ്ഞു.
"അതെങ്ങനാ ഒരു പിശാശ് മനസ്സിൽ കേറി പോയില്ലാരുന്നേ അവൾ ഇന്ന് എന്റെ കൊച്ചിനേം എടുത്തോണ്ട് വീട്ടിൽ ഇരുന്നേനെ.. എന്റെ വിധി ഇതായി പോയി" അനീഷ് അവളെ നോക്കി പറഞ്ഞു.
💬 Comments
View all comments