Chapter Title : നിശ 2 [Maradona]
വാരി മുന്നിലേക്ക് ഇട്ട് മുഖത്ത് വീണ മുടികൾ വകഞ്ഞു മാറ്റി വരുന്ന എന്റെ അശ്വതിയെ ഞാൻ കണ്ടു. പഴയതിലും നീളം വച്ച് അല്പം മെലിഞ്ഞ എന്നാൽ ആവശ്യത്തിന് വണ്ണം ഉള്ള അവൾ ചുരിദാർ ടോപിന് മുകളിലൂടെ തുണിയുടെ ജാക്കറ്റ് ഇട്ടിരുന്നു. ട്രയിനിൽനിന്ന് വരുന്ന അവളുടെ മുഖത്തിന് വല്ലാത്ത ആകർഷണം തോന്നി എനിക്ക്. അതിന് മറ്റ് കൂട്ടാൻ എന്നോണം ആകാശത്തു ചന്ദ്രൻ കൂടുതൽ പ്രഭ ചൊറിഞ്ഞുകൊണ്ടിരുന്നു.
സ്റ്റെപ് കയറി വന്ന അവൾ ആദ്യം കണ്ടത് അനീഷിനെ ആണ്. കണ്ടു പരിചയം ഉള്ളത് പോലെ സംശയിച്ചു തിരിഞ്ഞു അവനെ നോക്കി അവൾ അവനെ കടന്ന് നടന്നു. അവനെ കൂടെ കൂടെ തിരിഞ്ഞു നോക്കിയാണ് അവൾ നടക്കുന്നത്. തിരിഞ്ഞ് നോക്കി നടന്ന അവളുടെ മുന്നിൽ കയറി നിന്ന എന്റെ ദേഹത്തു ഇടിച്ചു കഴിഞ്ഞപ്പോളാണ് സോറി എന്നു പറഞ്ഞ് മുഖത്തേക്ക് നോക്കിയത്. ഒറ്റ നോട്ടത്തിൽ തന്നെ എന്നെ മനസിലായി എന്ന് എനിക്ക് മനസിലായത് എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോളും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണികളിലൂടെ ആയിരുന്നു.
അവൾ വാപൊത്തി ചെറുതായി കരയുന്നുണ്ട്. അടുത്ത നിമിഷം എന്നെ ഒന്ന് കെട്ടി പിടിച്ചിട്ട് അപ്പോൾ തന്നെ വിട്ടു മാറി. എന്തോ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല എനിക്ക്. കണ്ണുകൾ നിറയുന്നുണ്ട്. അവളുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.
"ഡി പുല്ലേ.." അനീഷ് വിളിച്ചു. അവൾ തിരിഞ്ഞ് നോക്കിയിട്ട് അവനെ ചെന്നും കെട്ടി പിടിച്ചു.
"മനസിലായില്ലലോടാ നിന്നെ.. പക്ഷെ എനിക്ക് നല്ല പരിചയം തോന്നിയത് കൊണ്ടാ തിരിഞ്ഞു നോക്കിയത്. അതെങ്ങനാ താടി ഒക്കെ വളർന്നല്ലോ.. താടി ഉള്ള ഫോട്ടോ ഞാൻ കണ്ടിട്ടില്ലാട്ടോ"
💬 Comments
View all comments