Chapter Title : നിശ 2 [Maradona]
ഒരു തവണ എങ്കിലും ഞങ്ങളെ ഒക്കെ ഒന്ന് വിളിച്ചിരുന്നേൽ.."
"പോട്ടെടാ… മരിക്കുന്നതിന് മുന്നേ എന്റെ അടുത്ത് നിങ്ങൾ വരും എന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു." അനീഷ് പറഞ്ഞു പൂർത്തിയാകാൻ നിൽക്കാതെ അവൾ പറഞ്ഞു. നടുക്ക്നിന്ന അവൾ ഇരുവശത്ത് നിന്ന ഞങ്ങളുടെ കൈയിൽ കൈ കോർത്ത് നിന്നു.
"നിങ്ങൾ ഒക്കെ ഒരുപാട് മാറി.. പണ്ടത്തെ സ്കൂൾ പിള്ളേരുടെ മുഖമാണ് എന്റെ മനസ്സിൽ ഇപ്പോളും" അവൾ പറഞ്ഞു. പണ്ട് ഏകദേശം ഒരേ നീളം ആയിരുന്നു ഞങ്ങൾ. ഇപ്പോ അശ്വതിക്ക് എന്റെ താടിയുടെ അത്രയും നീളമേ ഒള്ളൂ.
"താടി ഒക്കെ വച്ച് വല്യ ആണുങ്ങൾ ആയി പോയി" അവൾ അനീഷിന്റെ താടിയിൽ പിടിച്ചു വലിച്ചു പറഞ്ഞു.
"നിന്റെ അമ്മ?" ഞാൻ അവളെ നോക്കാതെ പറഞ്ഞു.
"മരിച്ചു. പാവം അവസാനം ഒരുപാട് നാൾ ആശുപത്രിയിൽ ഒക്കെ ആരുന്നു.. ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ മാത്രമേ ഒള്ളായിരുന്നു. അവസാന നാളുകളിൽ എന്നെ ഒരുപാട് ഇഷ്ടം ആരുന്നു. അച്ഛന്റെ പേരും പറഞ്ഞ് ഒരുപാട് കരയുമാരുന്നു. പാവം. അമ്മ മറിച്ചു കഴിഞ്ഞാ ജോലി കിട്ടി ഞാൻ ഇവിടെ എത്തിയെ." അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു.
എന്റെ കൈയിൽ അമർത്തി പിടിച്ചിട്ടുണ്ടങ്കിലും അനീഷിന്റെ അരയിലൂടെ കയ്യിട്ടു അവനെ ചാരി ആണ് നിൽക്കുന്നത്.
അപ്പോളേക്കും സ്മിത കാറുമായി വന്നു.
"വാ" വിളിച്ചിട്ട് ഞാൻ സാധാരണ പോലെ ബാക്ക് സീറ്റിലും അനീഷ് ഫ്രണ്ട് സീറ്റിലും ഇരിക്കുന്നത് കണ്ട് ഒന്ന് നോക്കിട്ട് അവൾ ബാക്കിൽ കയറി.
"പിന്നെ വീട്ടിൽ എല്ലാരും എന്ത് പറയുന്നു.. വേണു മാഷും നിന്റെ അച്ഛനും അമ്മയും ഒക്കെ… " അവൾ ഞങ്ങളോട്
💬 Comments
View all comments