Chapter Title : നിശ 2 [Maradona]
ഒക്കെ ചെയ്തു. ഞങ്ങൾ ഹാളിൽ ഇരുന്നു. ആകെ ഒരു മുറിയും ഹാളും കിച്ചനും മാത്രമുള്ളതാണ് ഫ്ലാറ്റ്.
സ്മിതയുടെ കാൾ വന്നപ്പോ ഞാൻ ഒന്ന് സംശയിച്ചു ഫോൺ അറ്റൻഡ് ചെയ്തു.
"ചേച്ചി ഒരു കാര്യം ചോദിക്കട്ടെ" ഫോണിൽ സംസാരിക്കുന്നത് കേട്ട് അവർ സംസാരിക്കുന്നത് ഞാൻ കേൾക്കാൻ വിളിച്ചതാണ് എന്ന് എനിക്ക് മനസിലായി.
"പറ" അവൾ പറഞ്ഞു.
"ചേച്ചിക്ക് അമലേട്ടനെ ഇഷ്ടമാരുന്നു അല്ലേ. ചേട്ടന് ഇഷ്ടം ആയിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്" സ്മിത ചോതിച്ചു.
"മോള് ഭാഗ്യം ഉള്ളവളാ.. അവനെ കിട്ടിയില്ലേ. അവൻ നല്ലത് പോലെ നോക്കും. പാവമാ.. കഥയില്ലാത്തവൻ. എനിക്ക് ആ ഭാഗ്യം ഇല്ലത്തെ ആയി പോയി." അശ്വതി പറഞ്ഞു.
"എൻഗേജ്മെന്റ് ആയിട്ടില്ല. ഞാൻ പറയാം ചേട്ടനോടും വീട്ടിലും. ചേച്ചി ചേട്ടനെ കെട്ടുമോ?" സ്മിത വളരെ സ്വാഭാവികം ആയി ചോതിച്ചു.
"അതൊന്നും വേണ്ട മോളെ. നീയാണ് അവന് ചേരുന്നത്. നിങ്ങളാണ് ചേരേണ്ടത്. നല്ല ഫാമിലി ആണ് രണ്ടു പേരുടെയും. അവന്റെ വീട്ടുകാർക്ക് എന്നെ അംഗീകരിക്കാൻ പറ്റില്ല. എനിക്ക് പറയാൻ പോലും ഒരു ബന്ധു ഇല്ല.. എന്നെ കുറിച്ച് നാട്ടിൽ ആർക്കും നല്ല അഭിപ്രായം പോലും കാണില്ല.. അവന്റെ വീട്ടിൽ എന്നെ ഇഷ്ടപ്പെടാതെ ഞാൻ അവിടെ ശരിയാവില്ല. ഞാൻ അവന്റെ ജീവിതത്തിൽ എത്തിയാൽ എന്റെ പേരിൽ അവൻ കൂടെ ഒറ്റപ്പെടും.. അതെനിക്ക് സഹിക്കില്ല. അതുകൊണ്ട് അവൻ ഒന്നും അറിയണ്ട. നീ നല്ല കുട്ടി അല്ലേ.. നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു. നീ തന്നെ മതി" അവൾ പറയുമ്പോൾ എവിടെയൊക്കെയോ ഇടറുന്നുണ്ടായിരുന്നു.
"ഞാൻ ഇതവർക്ക് കൊടുക്കട്ടെ" സ്മിത കാപ്പിയുമായി ഹാളിലേക്ക് വന്നു. എന്റെ
💬 Comments
View all comments