0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

നിക്ക് അറിഞ്ഞേ പറ്റു.... സ്റ്റെഫിക്ക് ന്താ പറ്റിയത്..??""

വാക്കുകളുടെ മൂർച്ഛയിൽ അവളെന്നെ മുറിവേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു, ന്നാൽ എന്നോ ചലനമറ്റ ശരീരത്തിന് ന്ത്‌ വേദന....!!

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ചോരയിൽ വാർന്നോലിച്ചു കിടക്കുന്നവളെ വാരിയെടുത്തു ഞാൻ ആ ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടുകയായിരുന്നു. മുന്നിലേക്ക് നീട്ടിയ സ്ട്രക്ച്ചറിലേക്ക് അവളെ കിടത്തുമ്പോൾ രക്തത്തിൽ കുതിർന്ന ന്റെ പെണ്ണിന്റെ മുഖം ഇപ്പോളും ന്റെയുള്ളിലുണ്ട്.

അവളെ icu വിലേക്ക് കയറ്റിയതും ഞാൻ അടുത്തുള്ള ഭിത്തിയിൽ ചേർന്നിരുന്നു. ഞാൻ അത്രേം പേടിച്ചിരുന്നു. എനിക്ക് അപ്പുറം ഒരു ഇരുമ്പ് ബെഞ്ചിൽ മുഖം കൈയ്യോട് ചേർത്തു നിന്ന് കരയുന്ന അമ്മയെ നിക്ക് കാണാം.. പക്ഷെ ഞാൻ ന്ത്‌ പറഞ്ഞവരെ സമാധാനിപ്പിക്കും.. എങ്ങനെ വാക്കുകൾ കൊണ്ടവർക്ക് പ്രതീക്ഷ നൽകും. ഇല്ല നിക്ക് കഴിയില്ല..!!

വീണ്ടും ഒരുപാട് കരഞ്ഞു.. പിന്നെ ആരൊക്കെയോ എത്തി, സോഫിയും അച്ഛനും അറിയുന്നതും അറിയാത്തതുമായ ആരൊക്കെയോ..?? ഒരാളേം ഒന്ന് കണ്ണുയർത്തി നോക്കാൻ കഴിയില്ലെനിക്ക്.
അത്രേം തളർന്നിരുന്നു ഞാൻ.

"" ന്തിനാ... വന്നത്..?? ന്തിനാന്ന്..
ന്റെ ചേച്ചിക്ക് ന്തേലും പറ്റിന്നറിഞ്ഞു സന്തോഷിക്കനോ..?? ""

"" മോളെ... അങ്ങനെയൊന്നും... ""

സോഫി നിയന്ത്രണം നഷ്ടപ്പെട്ടത് പോലെ നിന്നലറി, അവരെന്തോ പറയാൻ വന്നെങ്കിലും കൈ ഉയർത്തി അവരെ അവൾ തടഞ്ഞു.അവളുടെ ശബ്ദമാണ് ന്നെയും ഉണർത്തിയത്, നുമ്പേ ആ വീട്ടിൽ കണ്ട കുറച്ച് മുഖങ്ങൾ, കണ്ണിൽ ഉടക്കിയത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ആ സ്ത്രീയിലാണ്.

"" സോഫി... മതി... നീ അപ്രത്ത് പോയെ.. എടി പോവാൻ... ""

അച്ഛന്റെ സ്വരം.. അവൾക്ക് നേരെ വീണ അച്ഛന്റെ വാക്കിൽ ഒന്ന് നിശബ്ദതമായവൾ പതിയെ എല്ലാരേമോന്ന് നോക്കി

💬 Comments

View all comments