0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

അമ്മക്കടുത്തേക്കിരുന്നു.
അതുവരെ ചലനമറ്റിരുന്ന ന്റെ കാതിലേക്ക് വീണ സോഫിയുടെ വാക്കുകൾ ന്റെ മുഖമുയരാൻ കാരണമായി.
നീറി വന്ന പകയോടെ അവർക്കടുത്തേക്ക് അടുക്കുമ്പോൾ എന്നിൽ ഞമ്പോലും കാണാത്തോരു സിദ്ധാർദ്ധിനെയായിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുവപ്പ് ചാലിച്ചു ഞാൻ അടുക്കുമ്പോൾ ആ സ്ത്രീ നിറഞ്ഞ മിഴികൾ മുറുക്കെയടച്ചെന്റെ നേരെ കൈ കൂപ്പി. ന്നാൽ പിന്നിൽ നിന്ന് വീണ പിടിയിൽ ഞനൊന്ന് നിന്ന് പോയെങ്കിലും ന്റെയുള്ളിലെ കനലിന്റെ ചൂടിനെ പിടിച്ചു കെട്ടാൻ ഒരാൾക്കും കഴിയുമായിരുന്നില്ല.

"" അവക്ക് വല്ലതും പറ്റിയാ... ഒരുത്തനും...ഒരുത്തനും ജീവനോടെ കാണില്ല ഓർത്തോ...! കൊല്ലും ഞനെല്ലാത്തിനേം... "'

പിന്നിൽ നിന്നുള്ള വലിയുടെ ശക്തി കുടികൊണ്ടേ ഇരുന്നു. ഞാൻ അവരിൽ നിന്നും വിട്ടല്പം മാറി നിന്നു. അല്ലെങ്കിൽ എന്നോ ഹൃദയത്തിൽ ഇടം കണ്ടവന്റെ ശക്തിക്ക് മുന്നിൽ നിക്ക് കീഴടങ്ങണ്ട വന്നു.

"" നിനക്കെന്നാടാ....??? നീയിതെന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്ന് വല്ല ബോധോമുണ്ടോ നിനക്ക്..?? "

അല്പം മാറിയുള്ള ഭിത്തിയിലേക്ക് ചേർത്ത് നിർത്തി വിശാൽ ന്റെ നേരെ അലറി.

"" പിന്നെ ഞാനെന്ത് പറയണം..?? ഏഹ്.... നീ പറ..!!
അകത്ത് ചോരയിൽ കുളിച്ചു കിടക്കണത് ന്റെ പെണ്ണാടാ.... ആ അവൾക്കിങ്ങനെയോരവസ്ഥ വരുത്തി വച്ചവരോട് പിന്നെ ഞാനെന്ത് പറയണം.....നീ പറഞ്ഞു താ നിക്ക്...!""

ന്റെ ശബ്ദം ഉയർന്നു.. ന്റെ ചോദ്യത്തിന് അവന്റെ പക്കൽ മറുപടിയില്ലാതെ വന്നതും ഞാൻ ഭിത്തിയോട് മുഖം ചേർത്ത് വെച്ചോന്ന് വിതുമ്പി,

"" സൈലെൻസ്.... ന്തവിടെ ബഹളം...?? ഇതൊരു ഹോസ്പിറ്റലണെന്ന് അറില്ലേ...?? ""

ശബ്ദം കെട്ട് അടുത്തുള്ള മുറിയിൽ നിന്നും ഒരു കൊച്ച് പെണ്ണ് തല വെളിയിലെക്കിട്ടു.

"" കേറി

💬 Comments

View all comments