0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

പോടീ അകത്ത്.... അവള് സൈലെൻസ് ഉണ്ടാക്കാൻ വന്നിരിക്കുന്നു... ""

അവളുടെ മറുപടി കേട്ടതും വിശാല് ആ പെണ്ണിന് നേരെ ഒരു ചാട്ടം... അവളാകെ അടികൊണ്ടത് പോലെ വല്ലാണ്ടായി...

"" എടി പൊടിന്നൊക്കെ തന്റെ വീട്ടി പൊയ് വിളിച്ചാ മതി കേട്ടൊടോ...മര്യാദക്ക് സംസാരിച്ചില്ലേ ഞനിത് കംപ്ലയിന്റ് ചെയ്യും... ""

ഒന്ന് ചമ്മിയെങ്കിലും അവളും തിരിച്ചടിച്ചു.

"" എടി പെണ്ണെ,, വീട്ടി തന്തയോട് പറയണ പോലെ ന്നോടൊണ്ടാക്കാൻ വന്നാലുണ്ടല്ലോ, നിന്റെ മോന്ത പിടിച്ചു ഞാൻ ഭിത്തിയെ തേക്കും പറഞ്ഞേക്കാം... ""

ഒരടി മുന്നോട്ടേക്ക് നീങ്ങി അവൾക്ക് നേരെ അവൻ കൈ ചൂണ്ടിയത് പറഞ്ഞപ്പോ അവള് ചുറ്റും ഒന്ന് നോക്കി, കുറച്ചു മാറിയായിരുന്നത് കൊണ്ട് കുറച്ച് ആളുകളെ കേട്ടുള്ളു.

ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു..

"" ഞനിത് കംപ്ലയിന്റ് ചെയ്യും നോക്കിക്കോ... ""

ആ പെണ്ണ് അപ്പോളേക്കും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. കലങ്ങിയ കണ്ണുമായി അവനെയൊന്ന് നോക്കി

"" കേറി പോടീയവിടുന്ന്... "" അവനതിനെ തീർത്തും പുച്ഛിച്ചു തള്ളി, ആ പെണ്ണ് പോയതും അവൻ വിളിച്ചിട്ട് ബ്ലഡ്‌ കൊടുക്കാൻ വന്ന കുറച്ച് പേര് വന്നിരുന്നു അവരെ നോക്കാൻ അവനും അങ്ങോട്ടേക്ക് നടന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" അല്ല...അല്ല... വൺ സെക്... വൺ സെക്.... അല്ല ഞനൊരു ഡൌട്ട് ചോദിച്ചോട്ടെ... ""

കഥയുടെ ഇടക്ക് വീണ അപർണ്ണയുടെ ശബ്ദം മീനാക്ഷിയെ നിരാശയിലാക്കിയത് പോലെ അവളെ നോക്കി പല്ല് കടിക്കുന്നത് കണ്ടു. ഞാൻ എന്താണെന്ന് ചോദിച്ചതും.

"" അല്ല.. ഈ വിശാൽ...
അളിപ്പോ എവിടെ ഉണ്ട്..
നിന്റെ കൂടെയെങ്ങും കണ്ടില്ല അടുത്തൊന്നും...""

അവളെന്റെ മുഖത്തേക്ക്

💬 Comments

View all comments