0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

നോക്കി,

"" അവൻ വെളിയിലാണ്... കല്യാണൊക്കെ കഴിഞ്ഞു...ഫാമിലി ഒക്കെ ഇവിടെ തന്നെയുണ്ട്.. ഇടക്ക് വിളിക്കും..""

"" ഓഹ് ഒക്കെ.. ഒക്കെ.. ഇനി കണ്ടിന്യൂ...!""

ക്ലാരിറ്റി കിട്ടിയതും അവൾ ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അവളെ അകത്ത് കേറ്റിട്ട് ഇപ്പൊ ഒരു മണിക്കൂർ ആയി, അപ്പോളേക്കും കാര്യങ്ങൾ അറിഞ്ഞു തറവാട്ടിൽ നിന്നും എത്തിയിരുന്നു..

"" സ്റ്റെഫിക്ക് ബോധം വീണിട്ടുണ്ട്... ആരാ ഈ സിദ്ധു....??
ആളെ കാണണോന്ന് പറയുന്നുണ്ട്... ""

കുറച്ചു കഴിഞു ഒരു സിസ്റ്റർ ഇറങ്ങി വന്നത് പറഞ്ഞതും ഞാനവനെയൊന്ന് നോക്കി അകത്തേക്ക് നടന്നു.

ഓരോ ചുവടും മുന്നിലേക്ക് വെക്കുമ്പോളും ന്റെ നെഞ്ചിൽ വല്ലാത്തൊരു വേദന നിറഞ്ഞിരുന്നു, അവളെ ഇങ്ങനെ കാണേണ്ടി വന്നല്ലോ ന്നോർത്ത്...
നീറിയ നെഞ്ചുമായി ഞനെന്റെ പ്രാണന്റെ അടുത്തേക്ക് ഓരോ ചുവടും വെച്ചു.
നഷ്ടമായതെന്തോ തിരിച്ചു കിട്ടിയ ഒരുതരം വികാരമെന്നിൽ നിറഞ്ഞു നിന്നു.

ന്റെ മുന്നിൽ കണ്ണടച്ചു കിടക്കുന്നവളെ ഞനൊന്ന് നോക്കി പതിയെ അവൾക്കൊപ്പം ആ ബെഡിന്റെ കോണിലേക്കിരുന്നു.

ന്റെ സാമിപ്യം അറിഞ്ഞവണം അവളാ കണ്ണോന്ന് ചിമ്മി തുറന്നത്..
വേദന നിറഞ്ഞ ന്റെ മുഖം അവളുടെ കണ്ണിൽ തെളിഞ്ഞതും ഒന്ന് സൂക്ഷിച്ചു നോക്കി പെണ്ണോണ് ചിരിച്ചു.

"" ഇതെന്താപ്പോ പുതിയൊരു കഥ.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ...?? ""

ന്റെ കണ്ണിലെ നനവവളെ വല്ലാതെ വേദനിപ്പിച്ചു ന്ന് നിക്കറിയാം.. ന്നല്ലത് ന്നെ അറിയിക്കാതിരിക്കാനായി നേർക്ക് കൈ രണ്ടും വിടർത്തി, ഞാനാ ദേഹത്തേക്ക് പതിയെ ചാഞ്ഞു, ന്നെയാ മാറിന്റെ ചൂടിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ഞനൊന്ന് ഞെരുങ്ങി.

"" ന്താ ന്റെ കൊച്ചിന് പറ്റിയെ... ന്തിനാ കരഞ്ഞേ...
നിക്കൊന്നുല്ലട്ടോ... ""

💬 Comments

View all comments