Chapter Title : നിശാഗന്ധി 10 [വേടൻ]
അവളെന്നെ വീണ്ടും വാത്സല്യത്തോടെ തഴുകി,
മറുപടി ഞാനൊന്നും മിണ്ടിയില്ല.. അവളെ വേദനിപ്പിക്കാതെ ആ ചൂടിലേക്ക് അമർന്നു കിടന്നു.
"" ഹാ... ന്തേലും പറെന്റെ ചെക്കാ നീ... വെറ്തെ പിള്ളേരെ കണക്കെ നിക്കാതെ... ""
"" പേ...പേടിച്ചു പൊയ് ഞാൻ... "" ഇടറി വീണ ശബ്ദത്തിൽ ഞനൊന്ന് വിതുമ്പി, ഉടനെ ഒരെങ്ങലോടെ അവളും ന്നെ കൂടുതൽ ശക്തിയോടെ പുണർന്നു.
"" ഞാനെന്റെ ചെക്കനെ ഒറ്റക്കാക്കി പോകുന്ന് തോന്നണുണ്ടോ...?? അതിന് കഴിയോ നിക്ക്.. ""
ആ ചുണ്ടെന്റെ നെറ്റിയിൽ അമർന്നു.പതിയെ അവളാ നെഞ്ചിൽ നിന്നെന്നെ അടർത്തി മാറ്റി, ന്റെ കണ്ണോന്ന് തുടച്ചവൾ പതിയെ ചിരിച്ചു.
പെട്ടന്ന് ആ മുഖത്തേക്ക് വേദന നിറഞ്ഞു..
"" ന്തറ്റി...?? "" ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ ബാലമായി പിടിച്ചു,
"" നെഞ്ച് വേദനിക്കണ്...""
"" ഏഹ്... ഡോക്..... ഡോക്ടറെ വിളിക്കണോ...
സിസ്റ്റർ....""
വെളിയിലേക്ക് നീട്ടി വിളിക്കാൻ തുടങ്ങിയ ന്റെ വാ പൊത്തിയവൾ വേണ്ടെന്ന് പതിയെ കണ്ണ് കാണിച്ചു.. ആ കണ്ണിൽ ന്തെല്ലാമോ ഒഴുകി നടക്കുന്നത് പോലെ യൊന്ന് തിളങ്ങി.
ഞനാ കൈ പതിയെ വിടുവിച്ചു
"" നിക്ക് കുഴപ്പൊന്നുല്ല ചെക്കാ... ന്തോ നീ അടുത്തിരുന്നാ മാറുന്നു തോന്നണെനിക്ക്...""
അവളെന്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു... കണ്ണുയർത്തി ന്നെയൊന്ന് നോക്കി,
"" ഞനൊന്ന് ചോയിച്ച
ചെയ്‌തെരുവോ നിയത്...?? "" ആ നോട്ടത്തിലെ ഭാവം മാറ്റാതെ അവളെന്നോട് ചോദിച്ചു.. അവളി ഭൂമിയിലെ ന്ത് വേണം ന്ന് പറഞ്ഞാലും അതെല്ലാം നൽകാൻ ഞാൻ തയാറായിരുന്നു.,
""ന്നെയി മടിലൊന്ന് കിടത്തി ഉറക്കോ..?? കൊതിയായിട്ടാ... ""
ആ കണ്ണിലെ നോവ് മറക്കാതെ അവളെന്നോട്
💬 Comments
View all comments