Chapter Title : നിശാഗന്ധി 10 [വേടൻ]
ചോദിക്കുമ്പോ, വാക്കുകൾ അവസാനിപ്പിക്കുന്നതിന് മുൻപേ ഞനാ തല പതിയെ ന്റെ മടിയിലേക്ക് ചായിച്ചു, വയറ് നോക്കി അവളും ഒന്ന് ചെരിഞ്ഞു കിടന്നു.
കുറച്ച് നേരം അനക്കം ഒന്നും വന്നില്ല... ആ മുടിയിൽ തഴുകി ഞാനെന്റെ പ്രാണന്റെ പ്രണയത്തിന് കാവലിരുന്നു.
"" നിനക്കെന്നെ ശെരിക്കും ഇഷ്ടണോ ചെക്കാ..?? ""
ആ കണ്ണുകൾ വീണ്ടും ന്നിലേക്ക് നീണ്ടു, മാറ്റാരെക്കാളും നന്നായി അവൾക്കാ ഉത്തരം അറിയാമെങ്കിലും ന്റെ വായിൽ നിന്ന് അത് കേൾകനായി അവളാ ചോദ്യം വീണ്ടും ആവർത്തിച്ചു.
"" മ്മ്... ഒരുപാട്....?? "" അത്രേം സ്നേഹത്തോടെ ഞാനും അവളുടെ മുഖം കൈയാൽ ഒഴിഞ്ഞു.
"" പെട്ടെന്ന് ഒരീസം ഞനില്ലാണ്ടായ നീയെന്തേയ്യും ചെക്കാ...?? ""
ന്റെ ഷർട്ടിലെ ബട്ടൻസ്സിൽ പിടുത്തമിട്ട് അവളെന്റെ ചൂട് പറ്റി ചോദിച്ചു.
സാധാരണ ഇത്പോലെ ഉള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ നിക്ക് ദേഷ്യം വരേണ്ടതാണ് പക്ഷെ ഇവിടെ ന്നിൽ അവളെന്നോട് ചോദിച്ചതിന് മറുപടി വ്യക്തമാണ്.
"" നാളത്തെനെ കുറിച്ചേനിക്ക് പേടില്ല... ഇന്ന് നീയെന്റെ ഒപ്പമുണ്ടല്ലോ...ന്റെ ചാരെയുണ്ടല്ലോ,
അതുമതി നിക്ക്... "" ഞാനവളെ ചേർത്തുവെച്ചോന്ന് പുണർന്നു. ആ കണ്ണിൽ പതിയെ ചുണ്ട് ചേർത്തു.
"" ഇഹ്ഹ്....
ചെക്കൻ വല്ലാണ്ട് പൈങ്കിളിയവണ്ണ്ട്.. ""
ഒരു ഉമ്മ കൊടുക്കാനായി അവളിലേക്ക് ചലിപ്പിച്ച മുഖമവൾ പതിയെ പിടിച്ചു മാറ്റി, ന്നിട്ടും വിടാതെ ആ തലേ കെട്ടിന് മുകളിലൂടെ ഞാനെന്റെ സ്നേഹ സമ്മാനം അവൾക്ക് നൽകി.
"" അവൾക്കിപ്പോ എങ്ങനെയുണ്ടെടാ.?? ന്തേലും സംസാരിച്ചോ നിന്നോട്...?? "'
വെളിയിൽ ഇറങ്ങിയ ന്നെ തടഞ്ഞു വല്യമ്മ ചോദ്യം ആവർത്തിക്കുമ്പോൾ, ന്റെ മറുപടി ഒരു ചിരിയിൽ ഒതുങ്ങുമ്പോ അവിടെ നിന്നും
💬 Comments
View all comments