Chapter Title : നിശാഗന്ധി 10 [വേടൻ]
കൂട്ടത്തോടെ ഒരു നിശ്വാസം ഉറക്കെ കേട്ടു.
പിന്നീട് ഡോക്ടർ വന്നു കണ്ട് കഴിഞ്ഞാണ് ഓരോരുത്തരായിട്ട് അവളെ കയറി കണ്ടത്, നിരാശയുടെ കാർമേഖകൾ നിറഞ്ഞ മുഖങ്ങളിലൊക്കെയും ഒരു ചെറു പുഞ്ചിരി മാറാതെ നിന്നിരുന്നു..
പിന്നീട് നീണ്ട ഒന്നര ആഴ്ചകാലം ആശുപത്രി ജീവിതമായിരുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും അവരെല്ലാം മാറി മാറി വന്നിരുന്നു ങ്കിലും ഞാൻ എപ്പോളും അവളുടെ കൂടെ തന്നെഉണ്ടായിരുന്നു.
"" ഞനൊരു കാര്യം പറഞ്ഞാ നിയത് കേക്കോ..??""
എയർ ഫ്രഷ്‌റിന്റെ മണം വിട്ട് മാറാതെ നിൽക്കുന്ന ആ മുറിയിൽ ഇടക്കിടെ കേൾക്കുന്ന ഫാനിന്റെ ശബ്ദം അലമുറ ഇട്ടുകൊണ്ടേ ഇരുന്നു.
ഒരല്ലി സ്വന്തം വായിലേക്ക് വെച്ച് ഞാൻ അവളെ നോക്കി കാര്യത്തിൽ പുരികം അനക്കി.
"" കുറെ ആയില്ലേ ഇവിടിങ്ങനെ... വീട്ടിലൊക്കെ യൊന്ന് പോയി ഫ്രഷയിട്ട് വാ... ഇവിടിപ്പോ അമ്മേം വല്യമ്മേമൊക്കെ ഉണ്ടല്ലോ.. ""
ഒറ്റ വാക്കിലൂടെ അവളുടെ ആവശ്യം അവളറിയിക്കുമ്പോ മറുപടി എതിർക്കാൻ തോന്നിയില്ല. ആരേലുമൊക്കെ പരിഭവം അവളുടെ കാതിൽ എത്തിച്ചിരിക്കാം.
ഞനൊന്ന് മൂളി വീണ്ടും ആ മുഖത്തേക്ക് നോക്കി,
ന്നെ നോക്കി മനോഹരമായി ചിരിക്കുന്ന പെണ്ണിനെ ഞനൊന്ന് കണ്ണിറുക്കി കാണിച്ചു പതിയെ അവിടുന്ന് എണ്ണിറ്റു.
"" അതെ... പോണതൊക്കെ കൊള്ളാം പെട്ടന്ന് ഇങ്ങ് തിരിച് പോന്നോണം... കേട്ടല്ലോ..!""
അതിനുള്ള മറുപടിയും കൊടുത്ത് ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി. പുറത്ത് തന്നെ അമ്മയെ കണ്ടു, ഞാൻ വീട്ടിലോന്ന് പോയിട്ട് വരാം ന്ന് പറഞ്ഞപ്പോ അവിടെ ഒരു ചിരിയും തലയനക്കും.. അവിടുന്ന് പതിയെ ഇറങ്ങുമ്പോൾ ഉച്ചത്തേക്ക് വേണ്ടത് ടിഫിങ് ബോക്സിൽ കെട്ടികൊണ്ട് വരുന്ന വല്യമ്മയും ചെറിയമ്മയും ന്നോട് കണ്ണ് കൊണ്ട്
💬 Comments
View all comments