Chapter Title : നിശാഗന്ധി 10 [വേടൻ]
ഞാൻ വേദന നിറഞ്ഞ മുഖവും മനസുമായി ചുറ്റും നോക്കി അലറി...
നീയിവിടെ യെതോ മറവിൽ ഇതെല്ലാം കണ്ട് സന്തോഷിക്കുണ്ടെന്നെനിക്കറിയാം,
പക്ഷെ..... നീ ആരാണെന്നോ? ന്തിന് വേണ്ടിയാണെന്നെ കൊ... കൊല്ലാൻ നോക്കിയ...തെന്നോ നിക്ക് അറിയണമെന്നില്ല... കാരണം... പിന്നിൽ നിന്ന് കുത്തുന്നവരെയൊന്നും ആണായിട്ട് ഞാൻ കൂട്ടില്ല.. അതോണ്ട് നിയെനിക്.... മുന്നിൽ വരണമെന്നുമില്ല... ""
ഞാൻ പതിയെ അവിടുന്ന് നടന്നു, പക്ഷെ ഓരോ ചുവടും മുന്നിലേക്ക് വെക്കുമ്പോളും വേദനയും ഇരട്ടിച്ചു, കാലുകൾക്ക് സ്വാധീനം നഷ്ടമാകുന്നത് പോലെ.. കണ്ണുകൾക്ക് കനം നിറയുന്നത് പോലെ ഞാൻ അവശനായികൊണ്ടിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
'" സിഗരറ്റ്... സിഗരറ്റ് വലിക്കാൻ... പോയിരിക്കുന്നവൻ... ആ കുളത്തിലേക്കുള്ള പോക്ക് കണ്ടപോളെ തോന്നിതാ നിക്ക്.. വരട്ടിങ്ങോട്ട്... അവന്.. അവന് ഞാങ്കോടുക്കാല്ലോ സിഗരറ്റ്... ""
ദേഷ്യം വന്ന് വിറക്കുന്ന ശബ്ദത്തിൽ വല്യമ്മ അടുക്കള മുറ്റത്തെ മുല്ലചെടിയിൽ നിന്നും നീളമുള്ള ഒരു വള്ളികമ്പ് പൊട്ടിച്ചെടുത്തു ന്റെ വരവിനായി കാത്ത് ആശമയായി നിന്നു.
മുറ്റത് ചെറിയമ്മ പൂജ പൂർണ്ണിമ സ്റ്റെഫി അങ്ങനെ കുറച്ചാളുകൾ മാത്രം.. കമ്പെടുക്കുന്നത്തെല്ലാം കണ്ട് സന്തോഷിച്ചു നിക്കാണ് ല്ലാരും... കാരണം ഒരടി കാണാല്ലോ... ന്റെ ഭാര്യയുടെ കണ്ണിൽ നൂറു നിലാവ് ഉദിച്ചപ്പോലുള്ള തിളക്കം... ന്നാൽ കടലിലേക്ക് താഴാൻ വെമ്പൽ കൊള്ളുന്ന അസ്തമയ സൂര്യനെ കണ്ണിലെന്തിയാണ് ഞാൻ തിരിച്ചു വരുന്നതെന്ന് ആരും മനസിലായില്ല.
"" ദേ അമ്മാ സിദ്ധുവേട്ടൻ വരുന്ന്.... ചോദിക്ക്..""
ന്റെ രൂപം ദൂരെ നിന്നും തെളിഞ്ഞതും പൂജ വല്യമ്മക്ക് ഊർജം നൽകി... അവള് ചൂണ്ടിയടത്തേക്ക് ഒന്ന് നോക്കി വല്യമ്മ ഭദ്രകാളിതുള്ളി.
"" നിക്കടാ വിടെ... നീ സിഗരറ്റ് വലിച്ചോ... എടാ.. നിന്നോടാ ചോദിച്ചേ... ""
💬 Comments
View all comments