Chapter Title : നിശാഗന്ധി 10 [വേടൻ]
കഴിഞ്ഞു... ഇന്നെല്ലാത്തിനും ഒരു തീരുമാനം ആവും... പ്രതീക്ഷ വിടാതെ മുന്നോട്ടേക്ക് ഓടാൻ നോക്കിയ ന്റെ കണ്ണിലേക്ക് ന്തോ വന്ന് വീണു...
നീറ്റൽ സഹിക്കാതെ ഞാൻ കണ്ണാഞ്ഞു തുടച്ചു.
ന്താ ഉണ്ടായത് ന്ന് മനസിലാവാതെ ഞാൻ ചുറ്റും കൈകൊണ്ടോന്ന് പരതി, ആ നേരം പെട്ടന്ന് ന്റെ ശരീരത്തിലൂടെ ന്തോ തുളഞ്ഞകത്തേക്ക് കയറിയിരുന്നു, ജീവൻ പോണപോലെ വേദന ശരീരത്തിലാകെ പടർന്നു കയറി.
ഞാൻ വേദന വന്നിടത്തേക്ക് കൈ നീക്കി, ന്തോ ഒന്ന് തറഞ്ഞു കയറിയിരിക്കുന്നു, അത് വലിച്ചൂരുമ്പോ ഞാൻ അനുഭവിച്ച വേദന.. ഒരു കൈ വയറിൽ പിടിച്ചു ചുറ്റുമോന്ന് കൈയോടിച്ചു, ആരേം കണ്ടില്ല..!!
അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല... കണ്ണിലേക്ക് നീറ്റൽ ഓരോ സെക്കന്റിലും ഇരട്ടിച്ചു വന്നു.വീണ്ടും ഞാൻ ചുറ്റും കൈയൊന്ന് പരതി നോക്കിയെങ്കിലും ആരേം കണ്ടില്ല പെട്ടെന്ന് ആരോ നെഞ്ചിൽ ചവിട്ടിയത് പോലെ ഞാൻ തെറിച്ചു കുളത്തിലേക്ക് വീണു.. വീണ വീഴ്ച്ചയിൽ വയറിലേ വേദന ഒന്നുകൂടി കൂടി.
എങ്ങനെയോ തടഞ്ഞു കയറി യാ പടിയിൽ ഇരുന്ന് വേദനകൊണ്ട് അലറി. തുറന്ന കണ്ണിലും മൂക്കിലും നിറഞ്ഞ ചോരയുടെ നിറവും ഗന്ധവും... കയ്യിൽ നിന്നും വീണ കൈലി ഞാൻ വയറിന് ചുറ്റും മുറുക്കി കെട്ടി,
ന്റെ ശരീരം തണുക്കുന്ന പോലെ തോന്നി, കണ്ണിലെ കാഴ്ച്ച മങ്ങലോടെ വ്യക്തമായതും ഞാൻ പതിയെ എണ്ണിറ്റു.. ശരീരത്തിന് ബലം കൊടുക്കുമ്പോൾ കയ്യിലെ ചോരയുടെ ഒഴുക്കും കൂടി വന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ ഇരുന്നാ ന്റെ മരണം ന്ന് ഞാൻ നിച്ഛയിച്ചിരുന്നു.
മരിക്കാൻ ഞാൻ ഒരുക്കമല്ലെങ്കിലോ...!!
ഉൽബോധത്തിൽ എവിടുന്നോ കിട്ടിയ മോനോധൈര്യം ശരീരത്തിലേക്ക് പടർന്നു കയറി...
"" ഡാ.....
💬 Comments
View all comments