Chapter Title : നിശാഗന്ധി 10 [വേടൻ]
പറിച്ച കവർ വിട്ട് അവനവളുടെ വയറ് നോക്കി പറഞ്ഞതും
"" ടാ ചവുട്ടുന്നു.. വല്യമ്മേ നോക്കിയേ... ""
അതും പറഞ്ഞു അവൾ അവന്റെ കൈ പതിയെ ആ വയറിലേക്ക് വെപ്പിച്ചു.. അവന്റെ മുഖത്തെ ചിരി അത് കൂടെ നിന്ന ഞങ്ങളിലേക്കും വീണു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവൻ പൊയ് കഴിഞ്ഞു പിന്നേം അവളെ ചുറ്റിപറ്റി ഇരുന്ന് സമയം അങ്ങ് പൊയ്...
"" ഞനെന്നാ പോയൊന്ന് കുളിച്ചിട്ട് വരാം.. ""
അതിന് രണ്ടാളും തലയും ഒന്നനക്കി സമ്മതം അറിച്ചതും ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു. പൊയ് തലയിൽ കാച്ചിയ എണ്ണയും തേച്ച് നേരെ അയയിൽ കിടന്ന തോർത്തും എടുത്ത് ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി.
"" നീയിതെവിടെ പോവാ...?? ""
വെളിയിലേക്ക് ഇറങ്ങിയതും മൂന്നാമത്തെ ചെറിയമ്മയുടെ സ്വരം..
'" ഞനൊന്ന് പൊയ് കുളിച്ചിട്ട് പെട്ടെന്ന് വരാം.. ""
"" ഇവിടെവല്ലോം കുളിച്ചാ പോരവന്... കുളത്തി കുളിച്ചാലേ വന് കുളി വരൂ... ചേർക്കന്റെ ഓരോ പ്രാന്ത്.. ""
പോകുന്ന പൊക്കിൽ ന്തൊക്കെയോ പിറുപിറുക്കി ചെറിയമ്മ നടന്ന് നീങ്ങി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞനാ കുളക്കടവിന്റെ പടിയിലൊന്നിലിരിപ്പുറപ്പിച്ചു, ആരും കാണാതെ മാറ്റിവെച്ച സിഗരറ്റിന്റെ കവർ അരയിൽ നിന്ന് പുറത്തെടുത്തു.
"" ആഹാ...കുളിക്കാ ന്നും പറഞ്ഞിവിടിതാണല്ലേ പരിപാടി... ഞനിത് പറഞ്ഞോടുക്കും നോക്കിക്കോ..... അമ്മേ...""
പുറകിൽ നിന്നും ശബ്ദം കേട്ടതും ഞാൻ ഞെട്ടി കയ്യിലെ സിഗരറ്റ് കളഞ്ഞു പിറകിലേക്ക് നോക്കി, പൂജ...
അവള് അലമുറയിട്ട് തിരിഞ്ഞോടി...
"" മോളെ... ചതിക്കല്ലെടി.... ഞാൻ പറയുന്നൊന്ന് കേക്ക്.. ഡി... ""
അവളെ പിന്തിരിപ്പിക്കാൻ ഞാൻ പുറകെ ഓടിയെങ്കിലും അവളത്രേം വേഗത്തിൽ ഓടി അകന്നിരുന്നു...
💬 Comments
View all comments