Chapter Title : നിശാഗന്ധി 10 [വേടൻ]
കണ്ട് നിന്നിരുന്ന ന്റെ തോളിൽ ഒരു പിടി വീണു.
"" നാണമില്ലെടാ സ്വന്തം ഭാര്യേ നോക്കി വെള്ളമിറക്കി നിക്കാൻ... ചെ... ചെ... മോശം.. മോശം.. ""
"" നീ പോടാ കോപ്പേ... ""
അതും പറഞ്ഞു മുന്നിലേക്ക് നടന്ന അവനെ കാല് നീട്ടിയൊന്ന് തൊഴിച്ചു കൊണ്ട് ഞാൻ പ്രതികാരം വീട്ടി.. ശേ നല്ലോണം കൊണ്ടില്ല...
"" അല്ലിതാര് വിശലോ... വാ വാ കേറി ഇരിക്ക്... ""
അവനെ കണ്ടതും വല്യമ്മ ചിരിയോടെ അവനെ നോക്കി
"" നിന്നെയൊന്ന് കാണാൻ കൂടെ കിട്ടണില്ലല്ലോടാ... ഏഹ്..?? ""
അതും പറഞ്ഞു അവൾക്കരികിലേക്ക് ചെന്നവന്റെ കയ്യിൽ പതിയെ തല്ലി അവൾ അവനെ അവള്ടെ സൈഡിലേക്ക് ചേർത്ത് നിർത്തി,
"" ഓഹ് സമയില്ല ചേച്ചി.... പിന്നെ ഓരോരോ തിരക്കും.. അല്ലാണ്ട് ഇവിടൊരോ നാറികളെ പോലെ വീട്ടി വെറ്തെ ഇരിക്കല്ലല്ലോ ഞാൻ..'"
അവസാനത്തെ ഡയലോഗ് അല്പം ഉച്ചത്തിലാണവൻ മൊഴിഞ്ഞത് അപ്പോ അതെന്നെ തന്നെയാണ്.. അത് കെട്ട് ചിരിക്കാൻ രണ്ടെണ്ണം വേറെയും...
ഇന്നെത് എരണം കെട്ടവനെയാണോ കണ്ടേ എല്ലാടത്തൂനും ഊക്കാണല്ലോ... ന്റെ ഭഗവതി....!!
"" നീ പോടാ മലരെ"" ... ന്ന് ശബ്ദം ഇല്ലാതെ മുരടനക്കി ഞാൻ ആ ടോക്ക് അവിടെ കൊണ്ട് അവസാനിപ്പിച്ചു.. ന്തിനാ ഇനിയും എരന്ന് വാങ്ങുന്നെ...
"" അതെന്താടാ കയ്യില് നിക്കോണ്ടന്നാണോ..?? ""
ഇടക്ക് എന്നിൽ നിന്നും പാളിയ കണ്ണ് അവന്റെ കയ്യിലേക്ക് വീണതും അവളത് വാങ്ങാനായി ഒന്ന് മുന്നോട്ട് ഉന്തി.. അവളാണ് ഉന്തിയതെങ്കിലും ന്റെ ചങ്കണ് ഇവിടിടിച്ചത്...
"" ഇത് നിങ്ങൾക്കൊള്ളതല്ല... ഇതെന്റെ ചെറുക്കാനുള്ളതാ... അല്ലേടാ ചക്കരെ...""
അവൾ തട്ടി
💬 Comments
View all comments