0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

വന്നേനെയൊന്ന് കണ്ണുരുട്ടി കാട്ടി വീണ്ടും അകത്തേക്ക് പൊയ്..ഇവർക്ക് ന്ത്‌ പ്രാന്താ..??

"" വല്ല കാര്യോണ്ടായിരുന്നോ....? "" അവളും കിട്ടിയ അവസരം മുതലാക്കുമ്പോലെ ന്നെ ഒന്ന് തളിച്ചു.

പിന്നൊന്നും മിണ്ടാതെ അവള്ടെ കാലും തിരുമ്മി അവിടങ്ങനെ ഇരുന്നു.
ഇടക്കെന്തോ ഓർത്തിട്ടെന്ന പോലെ വെളിയിലേക്ക് വന്ന വല്യമ്മ പെട്ടെന്ന് അകത്തേക്ക് വച്ചു പിടിച്ചു..

"" ഇവർക്ക് മഞ്ഞ കാർഡിന്റെ അനുമതി ഉണ്ടെന്നും പറഞ്ഞു ന്തും കാണിക്കാം ന്നാണോ..?? "

ആ കളി കണ്ട് അന്തം വിട്ടിരുന്ന ഞാനത് പറഞ്ഞതും അവളെന്റെ കയ്യിൽ തല്ലി കണ്ണുരുട്ടി.

അപ്പോളേക്കും കയ്യിൽ എന്തൊക്കെയോ കിഡ്‌തപ്പും കത്തിച്ചോണ്ട് ദാണ്ടേ ഇറങ്ങി വരുന്നു...

"" നിങ്ങളി വീടിന് തീ ഇടമ്പോവാണോ തള്ളേ... ""

ആ വരവ് കണ്ട് ഞാൻ ഒന്ന് ഞെടുങ്ങി.. ഇവർക്കെന്ത് ബാധ കൂടിയോ..

"" മാറിക്ക് ചെക്കാ പെണ്ണിന് പുകച്ചു കൊടുക്കട്ടെ... ""

അവരെന്നെ കാല് കൊണ്ട് തട്ടി മാറ്റി അവൾക്കടുത്തേക്ക് നിന്നു... കാല് കൊണ്ട് തട്ടി എറിയാൻ ഞാനെന്ത് പട്ടി തീട്ടോ...?? അത് കൊള്ളാം..

"" ഒന്നുമില്ലാത്തയാ തല പൊട്ടിട്ട് ഇന്നലെ ഇങ്ങോട്ട് വന്നേ ഉള്ളു.. അതിനിടക്ക് തീ ഇട്ട് കൊല്ലാനും നോക്കുന്നോ..?? ""

പോടാ ന്ന് പുച്ഛിച്ചതല്ലാതെ ന്റെ ആ കോമഡി അവിടെ വർക്ഔട്ട് ആയില്ല... സാരമില്ല വേറെ എവിടേലും യൂസ്ഫുൾ ആവും... ആഹ്ഹഹ്...

കുളിച്ചു ഈറനായ മുടി പതിയെ തോർത്തിൽ നിന്നും അടർത്തി മാറ്റി വല്യമ്മ അവളുടെ മുടി വിടർത്തിയിട്ടു.. അതിലേക്ക് കയ്യിൽ കരുതിയ ന്തോ കൊണ്ട് ഒന്ന് ഊതി അവളുടെ മുടിയിലേക്ക് ചേർത്ത് പതിയെ നീക്കി,

അല്പനേരം ഇതെല്ലാം

💬 Comments

View all comments