Chapter Title : നിശാഗന്ധി 10 [വേടൻ]
വല്യച്ഛൻ ഇന്ന് മോചിതൻ ആവും... ഞാൻ വെളിയിലേക്ക് ഉറ്റ് നോക്കി..
"" നീ ആവശ്യമില്ലാത്തതൊന്നും തിരക്കാതെ, വേറെ വല്ല പണിയും നോക്ക്.. പോ. ചെല്ല്... ""
"" ഓഹ് അല്ലേലും നമ്മളെന്തേലും പറയുമ്പോളാണല്ലോ ഇവിടെല്ലാർക്കും കുഴപ്പം... വേണ്ട.. ഞാനൊന്നും മിണ്ടുന്നില്ല... ""
വെളിയിൽ നിന്ന് ഉയർന്നു കേൾക്കുന്ന വല്യച്ഛന്റെയും വല്യമ്മയുടേം ശബ്ദം കേട്ടതും ഞനൊന്ന് എത്തി വലിഞ്ഞു നോക്കി,
ഇനി ചിലപ്പോ അടിച്ച് പിരിഞ്ഞാലോ...??
"" ന്താടി അവിടൊരു ബളഹം....?? ""
നിക്ക് മുന്നിൽ കസേരയിൽ ഇരിക്കുന്നവളുടെ കാലുകൾ ഉരിഞ്ഞു കൊടുത്തുകൊണ്ട് ഞാനവളെയൊന്ന് നോക്കി, ഉടനെ
"" ന്തോന്ന്..?? "" അവള് നെറ്റി ചുള്ക്കി,
"" അല്ല അവിടെന്താ ഒരു ബഹളം ന്ന്..?? ""
ന്നാൽ ന്റെ ചോദ്യത്തിനുള്ള ഉത്തരം, മലബാർ എക്സ്പ്രസ്സ് പോലെ പാഞ്ഞടുത്തെത്തിയിരുന്നു,
"" ന്താ വല്യമ്മേ പ്രശ്നം..?? ഞനിടപെടണോ...?? ""
ആ വരവ് കണ്ട് ഒന്ന് സഹായിച്ചേക്കാം ന്ന് കരുതി..
"" നിന്നോട് ആരേലും അഭിപ്രായം ചോദിച്ചോ...?? നിയദ്യം നിന്റെ പെണുമ്പുള്ളേടെ തുണിക്കേടെന്ന് മാറ്.. ന്നിട്ട് കാര്യം അന്വേഷിക്കാൻ വാ... അവൻ കാര്യം തിരക്കാൻ വന്നിരിക്കുന്നു.. ""
ന്റെ തലക്കിട്ട് ഒരു കോട്ടും തന്ന് കലിപ്പിൽ പെണ്ണുമ്പുള്ള അകത്തേക്ക് വെച്ച് പിടിച്ചു..
"" വെറ്തെ അല്ല പെണ്ണുമ്പുള്ളെ നിങ്ങളെ വല്യച്ഛൻ വഴക്ക് പറഞ്ഞെ... രണ്ടെണ്ണം കൂടെ കിട്ടണ്ടതായിരുന്നു..""
അവരുടെ മറുപടിയിൽ ഒന്ന് ചൂളി പോയ് നിൽകുമ്പോളാണ് അവള്ടെ അടക്കി പിടിച്ചുള്ള ചിരി കേൾക്കുന്നത് അതിന്ന് ഒന്ന് രക്ഷപെടാൻ ഞാനും വിട്ട് കൊടുത്തില്ല.
"" ദേ... ചെക്കാ മേടിക്കും നീയെന്റേന്ന്... അഹ്.. ""
പോയപോലെ
💬 Comments
View all comments