0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

വേണ്ട,
എന്തേലുമൊക്കെ ചെയ്ത് വെക്കുമ്പോ അവസാനം അനുഭവിക്കാൻ ഒറ്റക്കെ ഉണ്ടാവുള്ളു ന്ന് ഓർത്താ നല്ലത്.. ""

പുള്ളിക്ക് അങ്ങോട്ട് ഇരിന്നിട്ട് ഇരിക്ക പൊറുതി കിട്ടാതെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞോണ്ടേ ഇരുന്നു.

"" അതോർത്ത് ന്റെ ചേട്ടൻ വിഷമിക്കണ്ട.. ഇവിടേതായാലും മോളെ കെട്ടിക്കണം ന്നൊന്നും പറഞ്ഞു ഇവനോ അവളോ ആരുടേം അടുത്തൊന്നും പോവില്ല.. ആ ഉറപ്പ് ഉള്ളോണ്ട് തന്നെയാ ഞാനെന്റെ മോളെ ഇവന് കൊടുത്തത്.., അവനവളെ നല്ലന്തസ്സായിട്ട് തന്നെ നോക്കുന്നും ഉണ്ട്...പിന്നെന്താ...?? " ""

അടുക്കളയിൽ നിന്നും ഹാളിലേക്ക് ഒഴുകി വന്ന ശബ്ദത്തിന് പുറകെ അവള്ടെ അമ്മയും ഇറങ്ങി വന്ന്.

"" എന്നാ ഞങ്ങളിനി നിക്കുന്നില്ല, ഇറങ്ങിയേക്കുവാ.. ചേച്ചി പോവാ... ""

അവരുടെ കുട്ടത്തിൽ ഉള്ളോരാള് എല്ലാരേം ഒന്ന് നോക്കി, അതോടെ ആ രംഗം ഒഴിയാൻ നിൽക്കവേ ബാക്കി ഉള്ള കുറച്ച് പേർ ന്നോട് പുള്ളിടെ പേരിൽ മാപ്പ് ചോദിച്ചു. ഞാൻ കുഴപ്പം ഒന്നുല്ല ന്ന് പറഞ്ഞു അവരെ പറഞ്ഞുവിട്ടു.

"" ചേട്ടൻ പറഞ്ഞത് വല്ലതും നിനക്ക് വിഷമം ആയെങ്കിൽ ഈ അമ്മേ ഓർത്ത് പൊറുത്തേക്ക്.. ""

"" ഏയ്യ് അമ്മ ന്തൊക്കെയാ പറയണേ.. എനിക്ക് അങ്ങനെ ഒന്നും തോന്നില്ല.. വെറ്തെ..""

ഞാൻ അമ്മയോട് ചേർന്ന് നിന്ന് അച്ഛന്റെ മുഖത്തേക്ക് നോക്കി, അവിടെ ഒരു ചിരി മാത്രം..

അത് കഴിഞ്ഞു ഞാൻ നേരെ പോയത് ന്റെ സഹധർമ്മിണിയുടെ അടുത്തേക്കണ്.
ചെന്നതും തീരുമാനുള്ള കാല് നീട്ടയവൾ കാണിച്ചു.. സന്തോഷം...

പിന്നെ അവളേം പൊക്കി നേരെ ഹാളിലേക്ക് നടന്നു.

അപ്പൊ ദാണ്ടേ വെളിയിൽ നിന്നും ബഹളം.. ദൈവമേ കുടുംബകലഹമാകണേ... ഉഫ്ഫ്

💬 Comments

View all comments