0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

"" അച്ഛനും അമ്മയും ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞെ... അവനെ ഞങ്ങടെ മോനാ... അതിലൊന്നും ഒരു കുറവും ആരും കരുതണ്ട...
പിന്നെ നിങ്ങടെ പെണ്ണിന്റെ കാര്യം, അവളെ ഇവന്നല്ലന്തസ്സായിട്ട് തന്നാ നോക്കണേ.. അതിലൊന്നും ഇവനൊരു കുറവും അവൾക്ക് വരുത്തിട്ടില്ല.. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ദോ.. അവള്ടെ അച്ഛനല്ലേ ഈ ഇരിക്കുന്നെ നേരിട്ട് ചോദിച്ചോ... ""

അവസാനത്തെ കപ്പ്‌ അവള്ടെ അച്ഛന് കൊടുത്ത് അയാളുടെ അണ്ണാക്കിൽ ജൂസും ഒഴിച്ച് വല്യമ്മയൊന്ന് എല്ലാരേം നോക്കി,

"" അങ്ങനെ ഒന്നും ഞങ്ങൾ ഉദ്ദേശിച്ചില്ല ചേച്ചി..
ചേട്ടൻ വെറ്തെ ഓരോന്ന് പറയുന്നുന്നേ ഉള്ള്... ""

വേറൊര് അമ്മാവൻ വല്യമ്മയോട് സൗമ്യമായി പറഞ്ഞു നിർത്തി, അവരുടെ എല്ലാം മുഖം വല്ലാണ്ട് ആയിരുന്നു..

ഒരു കുഴപ്പോമില്ല ചോദിച്ചു വാങ്ങിച്ചതല്ലേ...

"" അല്ല ഞാനും ഒന്നുദ്ദേശിച്ചു പറഞ്ഞതല്ല.. ന്റെ കുഞ്ഞിന് വേദനിക്കുന്ന ഓരോന്ന് പറഞ്ഞപ്പോ ന്റെ കയ്യിന്നും പൊയ് അത്രേ ഉള്ള്.. ന്നാ നിങ്ങള് വെള്ളം കുടി ഞാൻ അടുക്കളയിലൊട്ടൊന്ന് ചെല്ലട്ടെ... ""

നല്ല മാന്യമായി തന്തക്ക് വിളിച്ചൊരു അനുഭൂതിയോടെ വല്യമ്മ ല്ലാരേം നോക്കിയോന്ന് ചിരിച്ചു അകത്തേക്ക് കയറി.

"" നിങ്ങളത് കാര്യാക്കണ്ട വല്യമ്മ അങ്ങനെയാ..വിഷമം ആയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..""

ഞാൻ അവരുടെല്ലാം മുഖം കണ്ടു ഒന്ന് അശ്വസിപ്പുകാനായി പറഞ്ഞെങ്കിലും അച്ഛൻ അതും ഇല്ലാണ്ടാക്കി.

"" നീയെന്തിനാ ആവശ്യമില്ലാതെ മാപ്പൊക്കെ പറയണേ... അർഹിക്കുന്നത് ന്തോ അതാണ് നിന്റെ വല്യമ്മ കൊടുത്തത്.. അവര് കേറിവന്നില്ലെങ്കിൽ ഞാൻ പറയാനിരുന്നതേ അവര് പറഞ്ഞുള്ളു... '"

ഒന്നിനൊന്നായി ഇങ്ങനെ വന്നുകൊണ്ടേ ഇരുന്നു, പുള്ളി അവിടിരുന്ന് വിയർക്കാൻ തുടങ്ങി,

"" നമ്മളിനി ന്തേലും പറഞ്ഞുന്ന്

💬 Comments

View all comments