Chapter Title : നിശാഗന്ധി 10 [വേടൻ]
കുട്ടത്തിൽ ഒളത്തിന് ഞാനും ഒന്ന് ചിരിച്ചു കൊടുത്തു.. നല്ലൊരു മനുഷ്യൻ നിയൊക്കെ വെള്ളം കിട്ടണ്ടേ ചാവുള്ളു ചെറ്റേ...!
"" ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അവളുടെ കാര്യങ്ങൾക്കൊന്നും ചിലരുടെ കണക്കെ, ഞനരുടേം മുന്നിൽ കൈ നീട്ടുന്നില്ലലോ അങ്കിളെ.. """
ഒന്നിരുത്തി പറഞ്ഞിട്ട് ഞാൻ അവളുടെ അച്ഛനൊപ്പം കയറി ഇരുന്നു. പുള്ളിടെ മൂത്ത മോളുടെ കല്യാണത്തിന് അവളുടെ അച്ഛന്റെ കയ്യിൽ ഞാൻ കൊടുത്ത് വിട്ട പൈസയും വാങ്ങി നക്കിട്ടാണ് ഈ നായ ജോലീടെ കേണ ന്നോട് പറയണേ...
അതോടെ പുള്ളിടെ മുഖം ഇടിഞ്ഞു.
"" അല്ല ഞങ്ങക്കർക്കും ഇഷ്ടണ്ടായിട്ടല്ല ഇവളെ ഇവന്റെ കയ്യിലെക്ക് കൊടുത്തത് പിന്നെ എല്ലാരുടേം സന്തോഷം അതാണെങ്കിൽ അതാങ്ങനെ ആയിക്കോട്ടെ ന്ന് വെച്ചിട്ടാ... അല്ലാതെ... ""
പുള്ളിടെ ആ തൊലിഞ്ഞ ഡയലോഗിൽ ഒന്ന് പെരുത്ത് കേറിങ്കിലും ഞനൊന്നും മിണ്ടില്ല, കാരണം പ്രായം നമ്മള് മാനിക്കണമല്ലോ
ഇല്ലെങ്കിൽ ഈ കള്ള കഴുവേറിയെ ഞനെടുത് ആറ്റിൽ എറിഞ്ഞേനെ..
"" അതിന് അവൾക്കെന്താ ഇപ്പോ കുഴപ്പം അളിയാ... ഇവനവളെ പൊന്ന് പോലെയല്ലേ നോക്കണേ.. വേറെ ആരുടെ കയ്യിലായിരുനെങ്കിലും നിക്കിത്രേം സമാധാനം ഉണ്ടാവില്ലായിരുന്നു .. ""
നിക്ക് സപ്പോർട്ടുമായി അച്ഛൻ അയാളോട് എതിർത്തു.
"" അതല്ല... ഒന്നുല്ലെങ്കിലും അച്ഛനും അമ്മയും ഒന്നും ഇല്ലാതെ വളർന്നൊരു ചെക്കന് കൊച്ചിനെ ഒക്കെ കെട്ടിച്ച് കൊടുത്ത നിന്റെയൊരു മനക്കട്ടിയാ ഞാൻ നോക്കണേ... ""
ഇതും കേട്ട് കൊണ്ടാണ് വല്യമ്മ അങ്ങോട്ട് വരുന്നത്, കയ്യിൽ അവർക്ക് കൊടുക്കാൻ എടുത്ത ജ്യൂസ് അവരിലേക്ക് നീട്ടി, ന്തോ പറയാൻ വന്ന അച്ഛന്റെ വാക്ക് ബ്രേക്ക് ഇട്ട് നിർത്തി വല്യമ്മയുടെ സ്വരം അവർക്ക് നേരെ
💬 Comments
View all comments