0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

വണ്ടി എടുത്തു.

പാർക്കിംഗിൽ വണ്ടിയും നിർത്തി ഞാൻ നേരെ അവളുമായി റൂമിലേക്ക് നടന്നു,

"" കഴുകിട്ട് തിന്ന് പെണ്ണെ,
വല്ല അസുകോം വരും.. ""

കൈയിലെ കവറിൽ നിന്ന് ഒന്ന് രണ്ട് മുന്തിരി നടക്കുന്ന കുട്ടത്തിൽ പൊട്ടിച്ചു വായിലേക്ക് ഇടുന്നവളെ ഞനൊന്ന് നോക്കി.

അതിനൊന്ന് ഇളിച്ചു കാണിച്ചു പെണ്ണ് ഒരെണ്ണം വായിലേക്ക് ഇട്ടു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

'" ഡോക്ടറെന്താ ന്നെ കാണണോന്ന് പറഞ്ഞെ..?? ""

റൂമിലേക്ക് കയറി അവൾക്ക് വേണ്ട ഫ്രൂട്സ് കട്ട്‌ ചെയ്യുന്ന വല്യമ്മേ നോക്കി ഞാൻ ചോദിച്ചതും

"" അഹ്... നീ വന്നാ ചെന്നൊന്ന് കാണാൻ പറഞ്ഞു, വേറൊന്നും പറഞ്ഞില്ല... ""

അത്രേം പറഞ്ഞു അവര് വീണ്ടും പണി തുടങ്ങി, സ്റ്റെഫിക്ക് വെച്ച ഫ്രൂട്സിൽ നിന്ന് ഓരോന്ന് വീതം പൂജയും അകത്താക്കികൊണ്ടേ ഇരുന്നു.

"" ഡിസ്ചാർജിനാവും... ഇന്നലെ ഒന്ന് സൂചിപ്പിച്ചിരുന്നു ഡോക്ടറ്...""

അത്രേം പറഞ്ഞു ഞാൻ പതിയെ റൂം വീട്ടിറങ്ങി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ഡിസ്ചാർജും വാങ്ങി അവളുമായി പിറ്റേന്ന് തന്നെ വീട്ടിലേക്ക് തിരിച്ചിരുന്നു. സംഭവം അറിഞ്ഞു കാണാൻ അടുത്ത് നിന്ന് കുറച്ച് പേര് വന്നിരുന്നു.

വൈകുന്നേരത്തോട് അടുത്ത് അവളുടെ വീട്ടിൽ നിന്നും ആളുകളെത്തി, ഒന്ന് പുറത്ത് പൊയ് തിരിച്ചു വന്ന ഞാൻ കണ്ടത് അവരെയാണ്.

അകത്തേക്ക് കയറുന്ന കൂട്ടത്തിൽ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു ഞാൻ.

"" അല്ല സിദ്ധു, ഭാര്യ ഗർഭിണി ആണെന്നും പറഞ്ഞു ജോലിക്കൊന്നും പോവാതെ, നീ ഇവിടെ തന്നെ അങ്ങ് കുടനാണോ പ്ലാൻ...""

കൂട്ടത്തിൽ നിക്ക് ഒട്ടും താല്പര്യമില്ലാത്ത അവളുടെ അമ്മേടെ മൂത്ത ആങ്ങള ന്നെ ഒന്ന് ആക്കി, അത് കേട്ട് ചിരിച്ചവരുടെ

💬 Comments

View all comments