0%

Chapter Title : നിശാഗന്ധി 10 [വേടൻ]

Author : kkstories Read All Parts 2K

നിന്നെന്റെ കയ്യിൽ വലിച്ചുകൊണ്ടിരുന്നു.

"" പെടക്കാതെ പെണ്ണെ വരാം.. "" അവളുടെ പിടിവലിയിൽ തോറ്റുകൊടുത്തു ഞാൻ അവൾക്കൊപ്പം ആ കഫെയിലേക്ക് കയറി.

അകത്തേക്ക് കയറിയതും ഏറ്റവും അവസാനം ഇരിക്കുന്ന ഒരുക്കൂട്ടം പിള്ളേരെ നോക്കി അവൾ കൈ വീശി കാണിച്ചു.

അവളെന്റെ കയ്യും പിടിച്ച് വലിച്ചു അവർക്കടുത്തേക്ക് നടന്നു, മുന്നിലേക്ക് നടക്കുമ്പോൾ ആളുകളൊക്കെ നോക്കുന്നത് കണ്ടതും നിക്ക് ആകെ ഒരുമാതിരിയായി.. ഇവളാണോ മൂത്തത് അതോ ഞനാണോ..?? പിള്ളേരെ അംഗനവാടികൊണ്ട് വിടാമ്പോവുന്നത് പോലെ വലിച്ചെഴച്ചന്നെ അവർക്ക് മുന്നിലേക്ക് നിർത്തി.

മുന്നിലെ ഒഴിഞ്ഞ ചെയറിലേക്ക് ഞങ്ങളിരുന്നു.
ഓരോരുത്തരെ വീതം അവള് നിക്ക് പരിജയപ്പെടുത്തുമ്പോ ഞനെല്ലാരേം നോക്കിയൊന്ന് ചിരിച്ചു.

അവിടുന്ന് അവരേം കണ്ടിറങ്ങുമ്പോ അവളും വരുന്നുണ്ട് ഹോസ്പിറ്റലിലേക്കെന്ന് പറഞ്ഞു അവളും വണ്ടി കേറി, പിന്നെ ഒന്നും മിണ്ടാതെ ഞാൻ നേരെ വണ്ടി വിട്ടു, കുറച്ച് ദൂരം ചെന്നതും ഒരു ഫ്രൂട്സ് കട കണ്ടു ഞാൻ വണ്ടി സൈഡിൽ ഒതുക്കി അവളോട് കുറച്ച് പച്ച മുന്തിരിയും വാങ്ങിവരൻ പറഞ്ഞു വിട്ടു.

"" പച്ചയില്ല... ചൊമന്നത് മതിയോ..??'' അവളാ കടയിൽ കിടന്നു അലമുറയിട്ടു. ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോ വീണ്ടും അല.

"" ന്റെ പൊന്ന് കുഞ്ഞേ ഉള്ളത് വാങ്ങിട്ട് നീയൊന്ന് വരോ..?? ""

അവളൊന്ന് ചിരിച്ചു ഒന്നും വാങ്ങാതെ വന്ന് വണ്ടി കേറി,
ഞാൻ ചോദ്യഭ്യർത്ഥനയിൽ അവളെ നോക്കുമ്പോ അടുത്തൊരു കടയുണ്ടെന്ന് അവിടുന്ന് വാങ്ങാം ന്ന്..

"" നിനക്ക് വല്ലതും വേണേൽ വാങ്ങിക്കോ കേട്ടാ... ""

അവളുടെ കയ്യിലേക്ക് മൊബൈലും കൊടുത്ത് ഞാൻ അവിടിരുന്നു, അവള് പൊയ് സാധനവും വാങ്ങി തിരികെ വന്നതും ഞാൻ നേരെ

💬 Comments

View all comments