Chapter Title : നിശാഗന്ധി 10 [വേടൻ]
അവളാ മാസിക മടക്കി,
"" മ്മ്. നീയാ ദിവരേട്ടന് പൈസ കൊടുത്തായിരുന്നോ..?? ""
"" അഹ് കൊടുത്തല്ലോ..... ""
ഞാൻ പതിയെ മുകളിലേക്ക് കയറി, പുറകെ അവളും... ഞാൻ തിരിഞ്ഞവളെയൊന്ന് നോക്കി,
"" നീയിതെങ്ങോട്ടാ..?? "" പുറകെയുള്ള വരവ് കണ്ടു ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചതും,
"" ന്നെയൊന്ന് പുറത്തൊണ്ടൊവോ..??
ഫ്രണ്ട്സ് വരുന്നുണ്ട് എറണാകുളത്തുന്ന്..അപ്പൊ പോയൊന്ന് കാണാൻ.. ""
അവൾ ആ കോണി പടിയിലെ പിടിയിൽ കൈ ചേർത്ത് നിന്ന് ചോദിച്ചപ്പോ പറ്റില്ലെന്ന് പറയാൻ തോന്നില്ല.
"" എപ്പോളാ..?? "" കയ്യിലെ വാച്ചിലേക്ക് ഞനൊന്ന് നോക്കി,
"" ഏട്ടൻ റെഡിയായ അപ്പൊ പോവാം... ""
ഞനൊന്നവളെ നോക്കി,
"" മ്മ്.. ഞനൊന്ന് കുളിച്ചിട്ട് വരട്ടെ.. നീ പോയൊരുങ്ങാൻ നോക്ക്... ""
അതും പറഞ്ഞു ഞാൻ പിന്നേം മുകളിലേക്ക് കയറാൻ തുടങ്ങി,
"" ഇനിയെന്താടി..?? '"
പിന്നേം പുറകെ തന്നെ വരുന്നവളോട് ഞാൻ വീണ്ടും ശബ്ദമിട്ടു.
"" ഏടത്തിടെരു ടോപ്പിരിപ്പുണ്ട് മുറിൽ..അതൊന്ന് എടുക്കട്ടേ..""
അതും പറഞ്ഞവളോടി മുറിയിലേക്ക് പൊയ്. ഞാൻ ചെല്ലുമ്പോ അലമാര തപ്പുന്നവളെയാണ് കണ്ടത്,
ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി ഒന്ന് കുളിച്ചു,
കുളിയൊക്കെ കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങിയതും അലമാരയിൽ നിന്ന് ഒരു ലാവണ്ടർ കളർ ലെനിൻ ഷർട്ടും, ഒരു കാർഗോ വൈറ്റ് പാന്റും എടുത്തിട്ടു. മുടിയും ചീകി ഇറങ്ങുമ്പോൾ അവൾ താഴെ ഇരിപ്പുണ്ടായിരുന്നു. ഇറങ്ങുന്ന കൂട്ടത്തിൽ വിശാലിന് ഒരു മെസ്സേജുമിട്ട് ഞാൻ പതിയെ താഴെക്കിറങ്ങി, അവളേം കൂട്ടി നേരെ പോയത് അവള് പറഞ്ഞൊരു കഫെയിലേക്കായിരുന്നു.
"" വായേട്ടാ.. "" ബൈക്കിൽ നിന്ന് ഇറങ്ങിയവൾ സൗര്യം താരതെ
💬 Comments
View all comments