Chapter Title : നിശാഗന്ധി 2 [വേടൻ]
ഇല്ലാത്തൊരു ചാടോം.. ഒരു സംസാരോംമൊക്കെ.. മ്മ്..മനസിലാവണുണ്ടെനിക്കെല്ലാം... ""
അവൻ ഞാൻ ഇരുന്ന സ്‌ട്ടൂളിന്റെ അടുത്തായിരുന്നു
"" പോ അളിയാ.. ചുമ്മാ അവവാദം പറയാതെ... ""
നിക്കാകെ നാണം വന്നിട്ട്.. സംഭവം പുള്ളിക്കാരിയെ കണ്ടപ്പോ മുതലേന്റെ മനസിലൊരു ചാട്ടം ഉണ്ടായിരുനെലും ഈ നാറി അറിയുമെന്ന് ഓർത്താ പുറത്ത് കാട്ടാഞ്ഞേ.. അവനത് കറക്റ്റ് ആയിട്ട് മനസിലാകുകേം ചെയ്ത്...
"" അവവാദമല്ല മലരെ... അവരാതം... അവന്റെയൊരു കിണി കണ്ടില്ലേ... അയ്യടാ... ആരേം അറിയിക്കാതെ ക്കൊണ്ട് നടക്കാനായിരുന്നല്ലിയോ പ്ലാൻ.... ""
അവന്റെ ചോദ്യത്തിന് ഞനൊന്ന് തലയനക്കി,
"" ആഹ്ഹ് ന്നാ എത്തി വലിഞ്ഞൊരു ഊഊ.. കൊട്... അല്ലപിന്നെ... ""
ഞാൻ പിന്നേം പൊട്ടമ്മാര് ചിരിക്കണ പോലെ ചിരിച്ചോണ്ട് ഇരുന്നതും,
"" ഹെലോ സിദ്ധു... "" അവനോട് കത്തിയടിച്ചു നിന്ന സമയം പിന്നിൽ നിന്നൊരു വിളി അതും ഒരു പെൺകിളിയുടെ ശബ്ദം..., ആരാടാ അതെന്ന് നോക്കുമ്പോൾ...
"" അഹ്.... ഹ്മ്മ്... ഓഹ്... "" ഞാൻ അവൾക് നേരെ കൈ നീട്ടി, കോപ്പ് ഈ നാശത്തിന്റെ പേരെന്നതായിരുന്നോ..?? നാക്കിന്റെ തുമ്പിലുണ്ട് ആ തൊലിഞ്ഞ പേര്... ഇയ്യോ...
ഞാൻ പേരുപറയാറായോ...? അതോ ന്റെ പ്രകടനം കണ്ടിട്ടാണോ ന്തോ... അവള് ചിരിക്കുന്നുണ്ട്.. ചെറുതായ്.. വലുതായിട്ട് വല്ലോമായിരുന്നേൽ മൂക്കിടിച്ചു പൊളിച്ചേനെ ഞാൻ.. അഹ്..
"" ആ...യും ഊവും... മൊന്നുമല്ല വേടലെ... ആൻഡ്രേസ്സ... അതാ പേര്... ""
ന്റെ അവസ്ഥ കണ്ട് നിന്ന വിശാൽ ന്നെ സൈഡിൽ നിന്നുമൊന്ന് സഹായിച്ചു. ഈ കാര്യത്തിൽ...മിടുക്കനാ മിടുക്കൻ...
"" സോറി ആൻ... പെട്ടന്ന് കിട്ടിയില്ല... ""
ഞനൊന്ന് ചിരിച്ചു, ന്റെ ചിരിയിൽ അടുത്ത് നിൽക്കുന്നവരെ
💬 Comments
View all comments