Chapter Title : നിശാഗന്ധി 2 [വേടൻ]
പറഞ്ഞതും കൊടുത്തു കൈകിട്ട് തന്നെയവൾ.. അവര് പോയതും ഞാൻ നേരെ കാന്റീൻ തപ്പി കണ്ട് പിടിച്ചു,
"" ന്താടാ ഒന്നും പറഞ്ഞില്ലേ... "" കാന്റീനിന്റെ മൂലക്കത്തെ ടേബിളിൽ ഇരുന്ന് ചായ മാത്രം കുടിച്ചോണ്ടിരുന്നവന്മ്മാരെ ഞനൊന്ന് നോക്കി, അത്യാവശ്യം ആളുകൾ ഉണ്ട് അവിടെ..
"" അവനെവിടെ... വിശാല്... "" ഞാനവിടെ വെച്ചിരുന്ന ചായ എടുത്ത് ചുണ്ടോട് ചേർത്തു, അതിന് അവന്മാര് പിറകിലേക്ക് കണ്ണ് കാണിച്ചതും,
"" ഗോപിയേട്ടാ... നമ്മക്കി കാന്റീൻ ഒരു ഫൈവ് സ്റ്റാർ സെറ്റപ്പിലേക്ക് മാറ്റിയാലോ ന്ന ഇപ്പോ ന്റെ പ്ലാൻ... ""
പിന്നിലായി ക്യാഷ് കൌണ്ടർ പോലൊരു മേശ ഇട്ടിട്ടുണ്ട്, അവിടെ തോളിലേക്ക് തോർത്തുമിട്ടൊരു മധ്യവയസ്കനിരിപ്പുണ്ട്, കഴിച്ച ഫുഡിന്റെ പൈസയുടെ ബാക്കി കൊടുക്കുന്ന തിരക്കിലായിരുന്നയാളോട് ചേർന്നൊരു കസേരയുമിട്ട് പുതിയ ബിസിനസ് തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു ന്റെ ചങ്ക് ന്ന് പറയുന്ന ആ നാറി.. കേവലം ഒരു പത്തു മിനിറ്റത്തെ പരിജയം മൂലം അയാളുടെ ബിസിനസ് പാർട്ണർ ആകാൻ തയാറെടുക്കുന്ന അവന്റെ ആ മനസ്സിന് മുന്നിൽ ഞാൻ കൈ കൂപ്പി.. അവിടെ ഉള്ള ചിലരും, പുള്ളിയടക്കം ചിരിക്കുന്നുണ്ടെങ്കിലും അവനതിലൊന്നും ശ്രദ്ധിക്കാതെ കാര്യമായ ചിന്തായിലായിരുന്നു..
"" ടാ.... "" ഞാനവനെ വിളിച്ചു ചായ അവിടെ തന്നെ വെച്ച് എണ്ണിറ്റു, ന്നെ കണ്ടതും പുള്ളിയോട് ഇപ്പോ വരുമെന്നും പറഞ്ഞവൻ ന്റെ അരികിലേക്ക് വന്നു,
"" ഓഹ് വന്നോ...! ചേച്ചിയെവിടെ ക്ലാസ്സികൊണ്ടാക്കിയോ...?? ""
"" അതെന്താടാ അളിയാ നീയൊരു അർത്ഥം വെച്ച് പറയണേ... "" ഞനവന്റെ തോളിലൊന്ന് തല്ലി,
"" അല്ല... നിന്നെ ഞാൻ കാണാൻ തുടങ്ങിട്ട് കുറച്ചായെ... ഇത് വരെ
💬 Comments
View all comments