Chapter Title : നിശാഗന്ധി 2 [വേടൻ]
കാലിന്റെ വേഗത കുറഞ്ഞു നിന്നു, ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.
**************************************
"" മ്മ് ന്താടാ നാറി... "" ചെവിതല തരാതെയുള്ള മൊബൈൽ റിങ് ടോണിൽ ഞാൻ അല്പം നീരസത്തോടെ അവന്റെ പേര് കണ്ട് മുരണ്ടു.
"" ഇങ്ങോട്ട് വിളിച്ചിട്ട്.. ന്താടാന്നോ... ""
ഞാൻ പതിയെ ക്ലോക്കിലേക്ക് നോക്കി, 3 മണി.. ഇവനെന്ത് വട്ടായോ...??
"" അത് പത്തു മണി.. ഇതിപ്പോ മൂന്ന് മണിയയെടാ സതീശന്റെ മോനെ... ""
"" ആഹ്ഹ് അത് പോട്ടെ... നീ ന്താ വിളിച്ചേ അത് പറ... ""
ഞാൻ ഉറക്കച്ചുവയൊക്കെ മാറ്റി നിവർന്നിരുന്നു, ഒന്ന് പതപ്പിക്കണം ല്ലേ കോപ്പൻ ചത്തോയ ന്റെ തന്തക്ക് വിളിക്കും..
"" മോനെ... വിശാലെ... ന്തൊക്കെ ഉണ്ടെടാ വിശേഷം....??
നീ ഇയ്യിടെയായിട്ട് കുറച്ചധികം ഗ്ലാമറാക്കുന്നുണ്ട് കേട്ടാ.. തെങ്ങിൻ പോകുലാദി കഴിക്കണുണ്ടോ നീ..""
"" പത വേണ്ട... കാര്യം.. അതാദ്യം പറ നീ.... ""
അവന് മനസിലായെന്ന് തോന്നുന്നു...
"" എടാ അളിയാ... അതിപ്പിന്നെ അവളില്ലെ മറ്റേ സീനിയർ... അവളുടെ പേരും ഡീറ്റൈൽസും കിട്ടാൻ വഴി ഉണ്ടോ...?? ""
"" നാളെ മതിയോടാ... "" ഞാൻ ചെവിയിൽ നിന്നും ഫോൺ എടുത്ത് ഡിസ്പ്ലേയിൽ അവന്റെ പേര് നോക്കി, കൈ കൂപ്പി,, ദൈവം.....!!
"" മതിയെടി ചക്കരെ... ന്നാ വേഗന്ന് എണ്ണിറ്റ് റെഡി ആയിരിക്ക്... "" ഞാൻ ആ ബെഡിൽ കിടന്നൊന്ന് ഞെരിപിരി കൊണ്ടു.. കാരണം ചെക്കൻ നോക്കാം ന്ന് പറഞ്ഞാ നടന്നു ന്ന.... ഹല്ല പിന്നെ..
"" ന്തിന്.... ഒന്ന് പോടാ മലരെ വെച്ചിട്ട്.. ഞാൻ പോയികിടന്നുറങ്ങട്ടെ... ""
💬 Comments
View all comments