Chapter Title : നിശാഗന്ധി 2 [വേടൻ]
ഇ... ഇല്ല... ""
"" മ്മ്.. ന്നാ നമ്മക്കൊന്ന് പുറത്ത് പോവാം..
ഞാൻ നമ്മടെ കോളേജിന്റെ വെളിയിൽ കാണും രാവിലെ, നീ അങ്ങോട്ട് വന്നാ മതി... ""
ഞാൻ വീണ്ടും പൊട്ടൻ ആട്ടം കാണുന്ന പോലെ നോക്കി നിന്നതും
"" മിഴുകസ്യന്ന് നിക്കാതെ പോകാൻ നോക്കെടാ പൊട്ടാ... ഇല്ലേ എല്ലാരും കൂടെ നിന്നെയിവിടെ കെട്ടിയിടും... ""
ഞാൻ തലയൊന്ന് ചൊറിഞ്ഞു തിരിഞ്ഞു നടന്നു, ഉള്ളിൽ ന്തിനോ ആയി നുരഞ്ഞു പൊന്തുന്ന സന്തോഷത്തോടെ.. തിരിഞ്ഞു നോക്കിയില്ല.. നിക്കറിയാം ഒരു ചിരിയോടെ ന്റെ പോക്കും നോക്കിയവൾ നില്കുന്നുണ്ടെന്ന്....
""""""""""""""""""""""""""""""""""""""""""""""""""""
ഇടക്ക് വീണ നീണ്ട നിശബ്ദത നീക്കി സിദ്ധുവൊന്ന് ശ്വാസമെടുത്തു,
"" ന്താടാ....! ന്താ നി നിർത്തിയെ...?? ന്തെങ്കിലും പ്രശ്നമുണ്ടോ...?? ""
കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്കു നിന്നു മുറിഞ്ഞതിലുള്ള നീരസം അപർണ്ണയുടെ വാക്കിലുണ്ടായിരുന്നു.... അവനൊന്നും മിണ്ടിയില്ല, മറിച്ചു ആ സോഫയിൽ നിന്നും എണ്ണിറ്റ്.
"" സ്റ്റെഫി വന്നില്ലേ....!""
ന്റെയാ ചോദ്യത്തിന് അവനൊന്ന് ചിരിച്ചു
മുന്നിലെ ബാൽക്കണിയിലേക്ക് നീങ്ങി നിന്ന് ക്കൊണ്ട് അവൻ ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി,
"" മ്മ്... വന്നു... "" അവനാ ഇരുട്ടിലേക്ക് നോക്കിയൊന്ന് ചിരിച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
രാവിലെ കുളിച്ചൊരുങ്ങി ഞാൻ കോളേജിന്റെ വാതിൽക്കൽ നിൽപുണ്ടായിരുന്നു, ജീവിതത്തിൽ ആദ്യമായി തോന്നിയ വികാരത്തിനെ പൂർണ്ണമാക്കാൻ കൊതിക്കുന്ന ഒരു ഹൃദയവുമായി... ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, കോളേജ് വഴിയിലൂടെ ഒരു ചുവന്ന സാരീയും അതിന്റെ മാച്ചിങ് ബ്ലൗസ്സും മിട്ട് മുഖത്തേക്ക് വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കിയവൾ മുന്നോട്ടേക് നടന്നു, ഇടയ്ക്കിടെ ചുറ്റും നീളുന്ന ആ പേടമാൻ കണ്ണുകൾക്ക് ഇന്നോത്തിരി
💬 Comments
View all comments