Chapter Title : നിശാഗന്ധി 2 [വേടൻ]
ഭംഗി തോന്നി, കറുപ്പ് ക്കൊണ്ട് കണ്ണെഴുതിയ ആ കൂവളക്കണ്ണുകൾ ന്നെ വല്ലാതെ വിവശനാക്കി, ചുണ്ടിൽ ചെറു ചുവപ്പ്, മുഖത്തു അല്പം മേക്കപ്പ്, കാതിൽ ചുവന്ന നിറത്തിലെ ജിമിക്കി, നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ട്, ഇടത് കയ്യിൽ ഒരു ചെറിയ ബ്ലാക്ക് സ്ട്രാപ് വാച്ച് ഉണ്ട്, വലത് കയ്യിൽ കുറച്ച് വളകളും,
പരതി നടന്ന കണ്ണുകൾക്ക് അവയുടെ അവകാശിയെ കണ്ടെത്തിയത് പോലെ ന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു. ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു,പിന്നിലെ നീളൻ മുടി വിടർത്തിയിട്ട് നിക്ക് നേരെ നടന്നടുത്തവൾ,
ന്ത് പറഞ്ഞവളെ നിക്ക് വിവരിക്കണം ന്നറിയില്ല... ചിലപ്പോ വിവരണങ്ങൾക്ക് ഒടുക്കമുണ്ടാവില്ല ന്ന് തോന്നിയെനിക്ക്..
അവളെ നോക്കി വായും പൊളിച്ചു നിന്ന ന്റെ കവിളിൽ ഒരു തട്ടും തന്നവൾ സാരീയുടെ മുന്താണി പിറകിലൂടെ മുന്നിലേക്കിട്ട് അരയിലൂടെ ഇടത് കയ്യിൽ താങ്ങി,
"" ന്താ മാഷേ... ഇവിടില്ലെന്ന് തോന്നുന്നല്ലോ....?? ""
💬 Comments
View all comments