Chapter Title : നിശാഗന്ധി 2 [വേടൻ]
വരും ഉണ്ടാക്കിയതെന്തെകിലും തരും... കഴിക്കും. രുചിയൊന്നും നോക്കാറില്ല.. കിട്ടുന്നത് കഴിക്കും..ജീവൻ നിലനിർത്താൻ, പതിയെ പതിയെ അവരത് നിർത്തി തുടങ്ങി ന്ന് മനസിലായതും, ഞാൻ ഒറ്റക് ന്തെങ്കിലും കാട്ടാൻ തുടങ്ങി, രണ്ട് കുടുംബത്തു നിന്നും ആരും ഞാനെവിടെ എങ്ങനെ ന്ന് അന്വഷിച്ചിരുന്നില്ല.. കാര്യമില്ലെന്ന് തോന്നിട്ടുണ്ടാവാം.. കുട്ടുകാർ വരും സംസാരിക്കും.. പുറത്തേക്ക് വിളിക്കുമെങ്കിലും പോകാറില്ല.
അങ്ങനെ വീണ്ടും മാസങ്ങൾ നീണ്ടു, ഇതിനോടകം ഞാൻ നന്നായി ഷീണിച്ചിരുന്നു, എല്ലാം മറക്കാൻ ഞാൻ വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങി,
ന്നാലും എല്ലാം കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഞാൻ വീണ്ടും ഏകനാകും,
അങ്ങനെ ഇരിക്കെയാണ് പുതുതായി വന്ന ചില ആളുകൾക്ക് വർക്കോട്ട് പറഞ്ഞു കൊടുക്കുന്ന കുട്ടത്തിൽ, ന്റെ ഉറ്റ സുഹൃത്തായ വിശാല് ഒരു കാര്യം പറയുന്നേ...
"" എടാ ഞാൻ അടുത്ത മാസ്സതൊട്ട് കോളേജിൽ പോയി തുടങ്ങും കേട്ടാ... ""
ഏഹ്.. ഞങ്ങളെല്ല്ലാരും അവനെ ഒറ്റ നോട്ടം. ഞാൻ ട്രെയിൻ ചെയ്യിപ്പിച്ചുകൊണ്ടിരുന്ന ചേട്ടന്റെ കൈ ഓടിയാഞ്ഞത് ഭാഗ്യം ഇല്ലേ ഇപ്പോ കൊലക്കേസുടെ തലേൽ വന്നേനെ... പുള്ളിയോട് ഒരു സോറിയും പറഞ്ഞു ഞാൻ വീണ്ടും അവനെ നോക്കി,
"" അല്ലേടാ ശ്യാമേ ആരോ പറഞ്ഞില്ലായിരുന്നോ.. പഠിക്കുന്നതൊക്കെ വല്യേന്തോ തെറ്റാണെന്നോ മറ്റോ... നീ കേട്ടതല്ലേ അത്...?? ""
അവന്മ്മാർക്ക് ഒരു മാസത്തേക്ക് തളിക്കാൻ ഉള്ള വക ആയതിനെ തുടർന്ന് അന്ന് വിശാൽ എയറിലായിരുന്നു,
എല്ലാരും ഇറങ്ങാൻ നേരം വിശാൽ ന്റെ അടുത്തെത്തി,
"" നീ ഇറങ്ങുന്നില്ലേ...?? "" ഗ്രൗണ്ടിൽ വെറുതെ ഇരുന്ന ന്നോട് അവൻ ചോദിച്ചതും ഞനൊന്ന് ചിരിച്ചു,
"" പോയിട്ട് ന്തിനാടാ... ഓരോന്നൊക്കെ ഓർത്ത് വീണ്ടും..
💬 Comments
View all comments