0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

കഴില്ല... ""

ഞന്നൊന്ന് വിങ്ങി പോയിരുന്നു, ഉടനെ അവളെന്നെ ചേർത്തുപ്പിടിച്ചു, ന്റെ മുടിയിൽ വിരലോടിച്ചവൾ നെറുകിൽ മുത്തമിട്ടു.

""ഞാനെന്റെ വാവേടെ കൂടെ തന്നെ കാണുട്ടോ.. ഒന്നുമോർത്ത് സങ്കടപ്പെടേണ്ട... മ്മ് ചെല്ല് വീട്ടി പോ... ""

അവളെന്നെ ഒരു ചിരിയോടെ യാത്രയാക്കി. ഞാൻ പോകാൻ ബൈക്ക് തിരിച്ചതും,

""സൂക്ഷിച്ചു പോണേ...."" ന്നൊരു ആശങ്കനാദവും കേട്ട് ഞാൻ വണ്ടി ഞാൻ ജിമ്മിലേക്ക് വിട്ടു,
ചെല്ലുമ്പോ അവന്മാർ ല്ലാം തിരക്കിട്ട വർക്ഔട്ട് ഞാൻ മൂലയിലേക്ക് നോക്കി ന്തിനോ വേണ്ടി കിടന്നുറങ്ങുന്ന വിശാല്... ഇവന് വീട്ടി സ്ഥലമില്ലേ...

ഞാനൊന്ന് വാർമിംഗ് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു, കൂടെ ഒരു തൊഴികുടെ കൊടുത്തു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മുന്നിലെ കവറെല്ലാം ബെഡിലേക്ക് നിരത്തിയിട്ട് അതിന് നടുക്ക് കിടക്കുന്ന സ്റ്റെഫി ഇന്നത്തെ കാര്യങ്ങളോർത്തവളിൽ പുഞ്ചിരി ഒഴുകിയെത്തി, കുളിയൊക്കെ കഴിഞ്ഞു തന്റെ മുട്ടോളം നീളമുള്ള മുടിയവൾ ടൗവൽ ക്കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്.

കോളേജ് കഴിഞ്ഞു ഊര് തെണ്ടലും കഴിഞ്ഞ് റൂമിലെത്തിയ അക്ഷയ ബെഡിൽ ചിരിച്ചോണ്ട് കിടക്കുന്ന സ്റ്റെഫിയെ കണ്ട് പുരികം വളച്ചു, ഒപ്പം അവളുടെ ചുറ്റും കിടന്ന കവറിലേക്ക് കണ്ണും

"" മാഡമിന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ...? ""

ന്തോ ഓർത്ത് കിടന്നവൾ ശബ്ദം കെട്ടിടത്തേക്ക് കണ്ണെത്തിച്ചു, ആ വാതിൽ പ്പടിയിൽ കയ്യും ചാരി തന്നെ നോക്കി നിൽക്കുന്ന അക്ഷയെ കണ്ടതും ഒരു ചിരിയോടെ അവൾ പാഞ്ഞടത്തു അവളുടെ കവിളിൽ അമർത്തിയൊരു ഉമ്മ കൊടുത്ത് അവളെ വലിച്ചാ കാട്ടിലിലേകിട്ടു, ഡോറടച്ചു കുറ്റിയിട്ട് ബെഡിൽ അവൾക്കൊപ്പം വന്നിരുന്നു..

"" നിനക്കെന്താടി പ്രാന്തായോ...?? നിന്ന് വട്ട് കളിക്കുന്നു....?? "" ബെഡിലേക്ക് വീണ ദേഷ്യത്തിൽ അവൾ

💬 Comments

View all comments