Chapter Title : നിശാഗന്ധി 3 [വേടൻ]
പല്ല് കടിച്ചത് കണ്ടിട്ടും സ്റ്റെഫിയിൽ ചിരി.
"" നിന്നിളിക്കാതെ കാര്യം പറയെടി മോൾടെ മോളെ... നീയിന്ന് കോളേജിൽ വരാതെ അവന്റൊപ്പം എവിടാ പോയെ... വിളിച്ചാ ഫോണും എടുകുലാ ശവം..""
ഉമ്മ കിട്ടിയ കവിളിൽ പറ്റിയതെന്തോ ഈർഷയോടെ തൂത്ത് കളയുന്നപോലവൾ ആക്ഷൻ ഇട്ടതും, സ്റ്റെഫി അവളുടെ കവിളിൽ ഒരു കുത്തുടെ വെച്ച് കൊടുത്തു.
"" സത്യം പറഞ്ഞോ പെണ്ണെ... ഇല്ലേ നല്ലയിടി ഇടിക്കും ഞാൻ... അറിയാല്ലോ മോളെ ഈ അക്ഷയെ... ""
ഒരു ചിരിയോടെ അവൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു, അവന്റെ വീട്ടിൽ ആയിരുന്നേനും, ചെയ്തതും, ഡ്രെസ്സ് എടുത്തതും, ബീച്ചിൽ പോയതും ഒക്കെ... കേട്ട് കഴിഞ്ഞതും അക്ഷയയുടെ കണ്ണ് തള്ളി.
"" എത്രയൊക്കെ ആണെന്ന് പറഞ്ഞാലും.. വെറും നാല് മാസത്തെ പരിജയത്തിന്റെ പുറത്ത്... അതും നിങ്ങളൊന്ന് നേരെചൊവ്വേ മിണ്ടുന്നത് തന്നെ ഇന്നാ.. അപ്പോ പെട്ടന്ന് അങ്ങനെയൊന്നും വേണ്ടിയിരുന്നില്ലടി.. ""
അക്ഷര തലക്ക് കൈകൊടുത്തു, അവളെയോർത്തവൾക്ക് പേടിയുണ്ടായിരുന്നു.പക്ഷെ അവളുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാകില്ല ന്ന് തനിക്ക് അറിയുകയും ചെയ്യാം... അക്ഷ അവളെയൊന്ന് നോക്കി, സന്തോഷവാദിയായിരുന്നവൾ,
"" നീ പറഞ്ഞതെനിക്ക് മനസിലാവും... പക്ഷെ.. അങ്ങനെ ഇന്നോ ഇന്നലെയോ കണ്ടറിഞ്ഞൊരു ബന്ധമല്ല ഞങ്ങൾക്കിടയിലുള്ളത്, എല്ലാ ചെറുപ്പക്കാരെ പോലെ വെറുമൊരു അട്ട്രാക്ഷൻ അല്ല ന്നിലവനുള്ളത്... അതെനിക്കവന്റെ കണ്ണിലൂടെ കാണാം...
അവന്റെ ആരെയും മയക്കുന്ന യാ ചിരി... ആ കള്ള നോട്ടം...സംസാരിക്കുമ്പോ ആളുകളെ പിടിച്ചിരുത്താനുള്ളവന്റെ കഴിവ്... ഒക്കെ ന്നെ അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട് അക്ഷ..
പിന്നെ... പിന്നവന് ഞാൻ മാത്രേ ഉള്ളു എന്നറിഞ്ഞപ്പോ അവനോടെനിക്കുള്ളത് പ്രണയത്തെ ക്കാൾ വാത്സല്യമായി... നിക്കവനെയും... അവനെന്നെയും വേണമെടി... ഞങ്ങൾക്ക് ഞങ്ങളെ
💬 Comments
View all comments