0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

വേണം.. വേണം അക്ഷ... ""

അവളൊന്ന് വിതുമ്പി അക്ഷരയുടെ മേലേക്ക് ചാഞ്ഞു...

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" എടാ ദേ നിന്റെ ചേച്ചി വിളിക്കണ്.... ""

ജിമ്മിൽ നിന്നും ഇറങ്ങാനായി തുടങ്ങുമ്പോളാണ് വിശാല് വിളിച്ചു പറയുന്നത്.. ഉടനെ അവന്മാരെല്ലാം ന്നെ നോ‌ക്കി... ചേച്ചിയോ...? ഏത് ചേച്ചി...? ന്ത്‌ ചേച്ചി ന്നൊക്കെ പറഞ്ഞഇവന്മ്മാര് തുടങ്ങി, അവസാനം എല്ലാത്തിന്റേം തന്തക്കും വിളിച്ചു ഞാൻ അവന്റേന്ന് ഫോണും വാങ്ങി ചെവിയിലേക്ക് വെച്ചു.

"" എവിടാടാ... എത്രയായി ഞാൻ വിളിക്കണ്... ""

അവന്മാരോട് യാത്രയും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി കൂടെ ആ വിശാലിനേം ചവിട്ടി വെളിയിലിറക്കി.

"" ഞാൻ ജിമ്മിലായിരുന്നു.. ഫോൺ അവിടെ എവിടോ ആയിരുന്നു അതാ നോക്കാഞ്ഞേ.. സോറി...""

ഞാൻ അവനോട് വണ്ടിയെടുക്കാൻ പറഞ്ഞു അവന്റെ പിന്നിൽ കേറി,

"" നീ വണ്ടി ഓടിക്കയാണോ..?? ആണേൽ വെച്ചോ ചെന്നിട്ട് വിളി.... ""

"" ഞാനെ ചെന്നിട്ട് ഒരു കുളിയൊക്കെ കഴിഞ്ഞു വിളിക്കട്ടോ...!! ഉറങ്ങിക്കളയല്ലേ... ""

ഞനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ മറുപടി കിട്ടിയതും ഫോൺ വെച്ചു.

"" നിയെല്ലാം പറഞ്ഞല്ലേ... "" വണ്ടി ഓടിക്കുന്നതിൽ തന്നെ ശ്രദ്ധകൊടുത്ത് അവനൊന്ന് നേരെയിരുന്നു

"" ആഹ്മ്.. ന്തായാലും അവളറിയണ്ടതല്ലേ... ""

"" മ്മ്... "" അവനൊന്ന് മൂളി നേരെ തറവാട്ടിലേക്ക് വിട്ടു, അവന്റെ ബൈക്ക് അവിടെ ഉണ്ടായിരുന്നു ഇന്നലെ എന്തോ ക്കൊണ്ട് വച്ചിട്ട് എടുക്കാൻ മറന്ന് പോയിരുന്നു. രാവിലെ ഞാൻ ഇല്ലെന്ന് പറഞ്ഞതും അടുത്തുള്ള ആരുടെയോ ആക്റ്റീവയും വാങ്ങിയാണവൻ കോളേജിൽ പോയത്.

അവൻ വീട്ടിലേക്ക് പോയതും ഞാൻ നേരെ വെളിയിലെ കിണറ്റിൻ കരയിൽ നിന്ന് തന്നെ കുളിച്ചു

💬 Comments

View all comments