Chapter Title : നിശാഗന്ധി 3 [വേടൻ]
തന്നെ, ഇട്ടിരിക്കുന്ന ചെരുപ്പ്... അത് സ്വന്തം ആകാൻ വഴിയില്ല ഏതേലും അമ്പലത്തിൽ നിന്നും മുക്കിയതാവാനെ ചാൻസ് ഉള്ളു.. ബൈക്ക് നിർത്തി ഒരളിഞ്ഞ ചിരിയോടെ ഇറങ്ങിയവൻ ന്നെ നോക്കാതെ അകത്തേക്ക് വെച്ചു പിടിച്ചു, ഇവന് തലക്ക് ഓളം വല്ലോം... ആഹ്ഹ്..
ഞാൻ തലയും തൂവർത്തി അകത്തേക്ക് കയറി, ഡിനിംഗ് ടേബിളിൽ ഞാൻ എടുത്തു വെച്ച ന്റെ പാൽ ഗ്ലാസ്സിൽ നിന്നും പകുതി ആ ചെറ്റ കൊണ്ടോയി.. എടുത്തു വച്ചിരിക്കുന്ന നട്സ് ൽ നിന്നും കുറച്ചെടുത്തു കഴിച്ചു കൂടെ അവന്റെയൊപ്പം ഞാനും.. ഇല്ലേൽ അത് മുഴുവൻ ഈ നാറി തീർക്കും..
"" ന്താണ് മുണ്ടൊക്കെ ഉടുത്തോണ്ട്... "" അവനിട്ടിരിക്കുന്ന ന്റെ ഷർട്ട് പരിശോധിച്ച് ഞാൻ കാര്യം തിരക്കിയതും അതിഷ്ടപ്പെടാതെ ന്റെ കയ്യവൻ തട്ടിയെറിഞ്ഞു.
"" ഞാൻ മാത്രമല്ല നീയും ഇന്ന് മുണ്ടുടുത്താ മതി...""
അവനെന്റെ തോളിൽ കൈ വെച്ചു, ഒറ്റ തട്ടിന് ഞനത് ദൂരേക്ക് എറിഞ്ഞു
"" നീയൊന്ന് പോയെ മലരേ.. നിന്റെ തലക്ക് ഓളമാണെന്ന് വെച്ച്..!!
അല്ലെ തന്നെ മുണ്ടൊക്കെ ഉടുത്താ അത് ഞാതന്നെ വേണം അലക്കിയുമിടാൻ.. വല്യ പാട മോനെ.. അതോണ്ട് നോ മുണ്ട്.. ഒൺലി പാന്റ്.. ""
"" അളിയാ.... ""
കാലമാടൻ നിന്ന നിൽപ്പിൽ ന്നെകൊണ്ടും മുണ്ടാക്കിച്ചു,
"" ഓക്കേ.. മുണ്ടുടുക്കാം... പക്ഷെ.. കാര്യമെനിക്കറിയണം...!""
"" Good Question...!! ഞാൻ നിന്നെ മാനിക്കുന്നു.. എടാ അതുപിന്നെ അവള് ചോദിച്ചു രാവിലെ അമ്പലത്തിലൊന്ന് വരോന്ന്, മുണ്ടുടുത്തോണ്ട് വരണോന്നും പറഞ് അതാ.. ""
അവൻ നിന്ന് കളം വരക്കുന്നു ചെറ്റ... ഇനി ഇവൻ ശെരിക്കും പെങ്കോന്തനാകണോ...?
""
💬 Comments
View all comments