Chapter Title : നിശാഗന്ധി 3 [വേടൻ]
ന്തേ ഇന്ന് മുണ്ടിലൊക്കെ...? ""
വന്നതും ന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ ന്റെ ബട്ടൺസ്സിൽ കൈ വെച്ച് അതേലിട്ട് ഓരോ പണിയായി.
"" രാവിലെയൊന്ന് അമ്പലത്തിൽ പോയി...പിന്നെ നേരെയിങ്ങ് പോന്നു, ഡ്രെസ്സൊന്നും മാറാൻ നിന്നില്ല.. ""
"" എനിക്കില്ലേ കുറി...?? "" അവളെന്റെ നെറ്റിയിലെ ചന്ദനത്തിലേക്ക് വിരൽ ചൂണ്ടി,
"" കുറിയിപ്പോ..... ആഹ്ഹ്.. "" അവളത് പറഞ്ഞതും ചാർത്തി ബാക്കിവന്ന ചന്ദനം ഞാൻ ഇലയിൽ പൊതിഞ്ഞു പോക്കറ്റിൽ വച്ചിരുന്നു, അത് പോക്കറ്റിൽ നിന്നുമെടുത്തു കുറച്ചപ്പുറത്തെ ടാപ്പിലേക്ക് കൈ നീട്ടി അല്പം വെള്ളവും കൈയ്യിൽ തൊട്ട് ചന്ദനം നനച്ചു ഞാനവളുടെ നെറ്റിയിൽ ചാർത്തി,
ചാർത്തുമ്പോൾ അടച്ച മിഴികൾ തുറക്കാൻ തയാറാല്ലാതെ നിന്നവളുടെ കവിളിൽ ചുണ്ട് ചേർക്കുമ്പോ ആ ചുണ്ടിൽ ഒരു ചിരി ഓടിയെത്തിയിരുന്നു.
"" ന്ത് രേസ്സ പെണ്ണെ നിന്നെ കാണാൻ... നന്നായി ചേരണ്ണ്ണ്ട് നിനക്കിത്... "" ഞാനവളെ അടിമുടി വീക്ഷിച്ചു പറഞ്ഞതും അവളൊന്ന് കുറുകി ന്റെ കയ്യിൽ പറ്റിച്ചേർന്നു.
"" അപ്പോ പിന്നെ ഇതന്നെ മതി ന്നും ല്ലേ...!! "" അവളൊന്ന് സ്വയം വീക്ഷിച്ചു പറഞ്ഞതും, ഞനൊന്ന് ചിരിച്ചു..
"" ഏയ്യ്... നിക്ക് വേണ്ടി നീ നിന്റെ ഇഷ്ടങ്ങളൊന്നും മാറ്റണ്ട... നിനക്കിഷ്ടമുള്ളതൊക്കെ നീ ചെയ്യണം.. നിനക്കിഷ്ടമുള്ളതേ നീ ആദ്യം ചെയ്യാവു.... ""
ഞനാ കവിളിൽ പിടിച്ചു വലിച്ചു വിട്ടു.അവളതിന് കുറുമ്പ് ചേർത്തൊരു മുഖത്തോടെ ന്റെ കവിളിൽ കടിച്ചു
"" ഇന്നലെ അക്ഷര നന്നായിട്ട് പണിതല്ലേ.. "" ഞനൊന്ന് ഓർത്ത് പറഞ്ഞതും അവളുടനെ ന്റെ വയറിനോരിടി
"" പണിതോന്നോ... കൊന്നെന്നെ...!!
സത്യത്തിൽ നീ വിളിച്ചങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാനൊരു വല്ലാത്ത അവസ്ഥയിലായിരുന്നേ..
💬 Comments
View all comments