Chapter Title : നിശാഗന്ധി 3 [വേടൻ]
വിളിച്ചതും
"" ന്തോ......??? "" ഞാനതിന് നീട്ടി വിളി കേട്ടതും, അവളൊന്ന് ഇളകി ചിരിച്ചുകൊണ്ടെന്റെ നെഞ്ചിൽ മുഖമമർത്തി, പെട്ടന്ന് ഫോൺ മുഴങ്ങിയതും ഞങ്ങള് രണ്ടാളുമൊന്ന് ഞെട്ടി, അതിന് പരസ്പരമോന്ന് ചിരിച്ചു അവളെന്റെ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു,
"" ഇത് അവളാണല്ലോ... ആ ആൻഡ്രേസ്സ.... "" ഡിസ്പ്ലേയിലേക്ക് നോക്കി ഒന്ന് മുഖം ചുളിച്ഛ് നിക്ക് നേരെ യാ ഫോൺ നീട്ടി,
ഞാനാ കവിളിൽ ഒരു കുത്തും കൊടുത്ത് ഫോൺ അറ്റന്റ് ചെയ്തു,,
"" സിദ്ധു..ടാ.... വിശാലിനെ ഇവരൊക്കെ..നിയോന്ന് പെട്ടെന്നിങ്ങോട്ട് വാ..... ""
ഫോൺ കട്ടാക്കി ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു.
"" നീ ക്ലാസ്സിലേക്ക് പോക്കൊ.... "" അവളോടത് പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് ഓടി, ഉടുത്തിരുന്ന മുണ്ടും മടക്കികുത്തി ഞാൻ അങ്ങോട്ടേക്ക് പായുകയായിരുന്നു.. പുറകിൽ നിന്നും വിളി വന്നെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.
ക്ലാസ്സിലേക്ക് ഓടി കയറുന്നതിന് മുന്നേ കാണാം നിലത്ത് കിടക്കുന്ന വിശാലിനെ.. അവന്റെ അടുത്ത് രാവിലെ കാന്റീനിൽ കണ്ട സീനിയറും,
ന്റെ കാലിൽ നിന്നും പെരുത്ത് കയറി, ന്റെ ചെറുക്കനെ...
മുന്നിലേക്ക് വീണ്ടും തല്ലാനായി ഒരുങ്ങിയവന്റെ പുറം തീർത്തൊരു ചവിട്ട് കൊടുത്തതും അവൻ നിന്നിടത് നിന്ന് തെറിച്ചു വീണു, കാര്യം മനസിലാവാതെ അവന്റെ ഒപ്പം നിന്നവൻ ചവിട്ട് കൊടുത്ത സ്ഥലത്തേക്ക് നോക്കണ്ട താമസം മുഖമടച്ചോന്ന് കൊടുക്കാൻ എനിക്കധിക നേരം വേണ്ടി വന്നില്ല, ആളുകൾക്കിടയിൽ നിന്നും ജെറ്റ് പോലെ വന്ന ന്നെ അവർ കണ്ടില്ലെന്ന് വ്യക്തം..
കവിളിൽ അടികിട്ടി നിന്നവന് വീണ്ടും ഒന്നുടെ കൊടുത്തതും, പുറകിൽ നിന്നവനെന്റെ കഴുത്തിലൂടെ കയ്യിട്ടു, അതൊരു വിഷയമേ അല്ല ന്നുള്ള
💬 Comments
View all comments