Chapter Title : നിശാഗന്ധി 3 [വേടൻ]
പ്രകടിപ്പിച്ചു.
"" ന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും ആണല്ലോ അനിയങ്കുട്ടാ... ""
അവളൊന്ന് അടക്കിചിരിച്ചുകൊണ്ട് ന്റെ വയറിലേക്ക് മുഖമമർത്തി,
"" നമ്മള് പരസ്പരം മിണ്ടാൻ ഒരുപാട് വൈകി ല്ലേ പെണ്ണെ......?? "" ഞാൻ വീണ്ടും.. അതിന് അവളെന്നെ ഒന്ന് നോക്കി, പെട്ടന്ന് മടിയിൽ നിന്നും ചാടി എണ്ണിറ്റ് ന്നെ രൂക്ഷമായി നോക്കി
"" മ്മ്... അതാ പെണ്ണിന്റെ കൂടെ നടന്നോണ്ട് തോന്നുന്നതാ നിനക്ക്.. ഞാൻ നേരത്തെയും നിന്നോട് വന്ന് മിണ്ടാൻ നോക്കിട്ടുണ്ട്.. നിനക്കല്ലേ നമ്മളെ പിടിക്കത്തെ...
പക്ഷെ ഇടക്കൊന്ന് പാളി പോയിരുന്നു കേട്ടാ,
നീയെന്നെ ഒട്ടും ശ്രദ്ധിക്കാതെ വന്നപ്പോ... ഞാ... ഞങ്കരുതി നിയെല്ലാം തമാശക്കാണെന്ന്..., പക്ഷെ.. പക്ഷെയുണ്ടല്ലോ,, നീയിന്നലെ ന്നെ കാണാൻ ഹോസ്റ്റലിൽ വന്നില്ലേ ആരും കാണാതെ.. അപ്പോ.... അപ്പോ മനസിലായി ന്നൊടുള്ള ഇഷ്ടം നിനക്ക് വെറുതെയല്ലെന്ന്.. ന്നെ കാണാതെ നിന്നാ ചത്തോവന്ന് നീ പറഞ്ഞില്ലെ...
അങ്ങനെ എത്ര രാത്രി ഞാൻ ഉറങ്ങാതെ കഴിച്ചുകുട്ടിട്ടുണ്ടെന്ന് അറിയോ നിനക്ക്.... "" അവളെന്റെ നെഞ്ചിലേക്ക് ഒരെങ്ങളോടെ ആർത്തലച്ചു വീണു.. ഒന്നും പറയാതെ ഞാനെന്റെ പെണ്ണിനെ ചേർത്തുപ്പിടിച്ചു.. പിനേം ഞങ്ങളു പരസ്പരം ഒരുപാട് കാര്യങ്ങൾ പങ്കിട്ടു,
"" നീ ഇതിന് മുന്നേ ആരേലും സ്നേഹിച്ചിട്ടുണ്ടോ സിദ്ധു... ""
ന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ അവളൊന്ന് ഇളകി കിടന്നു
"" നമ്മളെയൊക്കെ ആര് നോക്കാൻ... "" ഞാനവളുടെ വിരലിൽ പതിയെ ഞൊട്ടവിടുവിച്ചു പറഞ്ഞതും.
"" അയ്യാ... ദേ ചെക്കാ കളിക്കല്ലേ... ഒടുക്കത്തെ ഗ്ലാമറും വെച്ചോണ്ടവൻ കള്ളം പറയണ്...""
അവളെന്റെ താടിക്കെട്ട് ഒന്ന് തട്ടി,
"" സത്യായിട്ടും... ചിലരൊക്കെ നോക്കുന്നല്ലാതെ ആരും പറഞ്ഞിട്ടുമില്ല...
💬 Comments
View all comments